ദളപതിയുടെ അവസാന ചിത്രത്തിന് തുടക്കം; ചടങ്ങിൽ തിളങ്ങി മമിത, നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ

ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69 പൂജ നടന്നു. ചെന്നൈയിൽ വച്ചായിരുന്നു ചടങ്ങ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ദളപതി 69’ ൽ മലയാളത്തിൽ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിൽ പൂജാ ഹെഗ്‌ഡെ നായികയായി എത്തിയപ്പോൾ മമിത ബൈജു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, പ്രിയാമണി, നരേൻ, ഗൗതം വാസുദേവ് ​​മേനോൻ, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ അനിരുദ്ധാണ്.

ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുക ബോബി ഡിയോൾ ആണ്. ഛായാഗ്രഹണം: സത്യൻ സൂര്യൻ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, സംഘട്ടനം: അനൽ അരസ് അതേസമയം വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. തന്റെ അവസാന ചിത്രമായ ‘ദളപതി 69’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നിന്നും വിടവാങ്ങുകയാണ് വിജയ്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ