മൂന്ന് ദിവസം ബാത്റൂമിന് അടുത്തുള്ള ആ ഡോർമെട്രിയിൽ കഴിഞ്ഞു, പലപ്പോഴും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്; മനസ്സ് തുറന്ന് ഡെയ്‌സി ഡേവിഡ്

ബി​ഗ്ബോസ് സീസൺ 4 ലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് ഡെയ്‌സി ഡേവിഡ്. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് താൻ ഇന്നികാണുന്ന നിലയിലെത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡെയ്‌സി. ജോഷ് ടോക്ക്സിലാണ് ഡെയ്സി തന്റെ ജീവിതത്തെപ്പറ്റി പറഞ്ഞത്.

മുംബൈയിൽ ആണ് ജനിച്ചത്. പത്ത് വയസ്സ് വരെ കേരളത്തിലാണ് വളർന്നത്. പ്ലസ് ടു കഴിഞ്ഞപ്പോഴാണ് തനിക്ക് ഫോട്ടോഗ്രാഫി ഫീൽഡിനോട് താത്പര്യം വന്നത്. എന്നാൽ തന്റെ വീട്ടുകാർക്ക് അതിൽ താത്പര്യം ഉണ്ടായിരുന്നില്ലെന്നും, പെൺകുട്ടികൾക്ക് പറ്റിയ ഫീൽഡ് അല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. മോശം രംഗമാണ്  ഫോട്ടോഗ്രഫി എന്ന പൊതു സംസാരത്തിൽ തന്നെ അവരും വിശ്വസിച്ചുവെന്നും ഡെയ്സി പറഞ്ഞു.

ബി കോം ഫൈനൽ ആയപ്പോഴാണ് തന്റെ ഫീൽഡ് ഫോട്ടോഗ്രാഫി തന്നെയാണ് എന്ന് ഉറപ്പിച്ചത്. തന്റെ അനിയനും ഫോട്ടോഗ്രാഫിയിൽ ആണ് താത്പര്യം. എന്നാൽ  അവന്  വേണ്ട ക്യാമറയും കാര്യങ്ങളും എല്ലാം വീട്ടുകാർ തന്നെ വാങ്ങിക്കൊടുത്തത് കണ്ടപ്പോൾ എന്തുകൊണ്ട് എന്നെ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് ഓർത്ത് വിഷമം തോന്നിയിരുന്നു.

നിനക്ക് ഞാൻ എന്റെ വണ്ടിയുടെ ചാവി തരാം പകരം എനിക്ക് ക്യാമറ തരണം എന്ന് പറഞ്ഞ് അനിയന്റെ കെെയ്യിൽ നിന്ന് ക്യാമറ വാങ്ങിയതോടെയാണ് തന്റെ ഫോട്ടോ​ഗ്രഫി ജീവിതം ആരംഭിക്കുന്നത്. യൂട്യൂബ് നോക്കിയും, പുറത്ത് കുറേ പ്രാക്ടീസ് ചെയ്തുമാണ് താൻ ഫോട്ടോഗ്രാഫി പഠിച്ചതെന്നും അവര്‍ പറഞ്ഞു.

താൻ ആദ്യം പോർട്ട് ഫോളിയോ ഷൂട്ട് ചെയ്തത് മുംബൈയിൽ വച്ചാണ് അന്ന് 2500 രൂപയാണ് ആദ്യമായി കിട്ടിയ പ്രതിഫലം. കേരളത്തിൽ വന്ന് ഫോട്ടോ​ഗ്രഫി ചെയ്യാൻ ആ​ഗ്രഹിച്ചിരുന്നെന്നും ഉണ്ടായിരുന്ന ജോലി കളഞ്ഞാണ് കേരളത്തിലെത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ ആദ്യ നാളുകൾ അത്ര സു​ഗമല്ലയിരുന്നെന്നും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ ഡോർമെട്രിയിൽ ജീവിച്ചു.

പലപ്പോഴും ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നെന്നും എന്നാൽ പിന്നീട് തിരിച്ചു പോയി നാരീസ് ഫോട്ടോഗ്രാഫി എന്ന പേരിൽ മുബെെയിൽ ഫീമെയിൽ വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനി ആരംഭിച്ചുവെന്നും ഡെയ്സി പറഞ്ഞു. ആഗ്രഹം ഉണ്ടെങ്കിൽ, പാഷനെ പിൻതുടരൂ.. എത്ര കഷ്ടപ്പെട്ടിട്ടായാലും സാധിയ്ക്കാൻ പറ്റും എന്ന് എനിക്ക് ബോധ്യമായിയെന്നും ഡെയ്സി കൂട്ടിച്ചേർത്തു.

Latest Stories

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു