ദിലീപ് - വിനീത് കുമാര്‍ ചിത്രം 'D149' ആരംഭിച്ചു

ദിലീപിന്റെ 149-ാം ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചുനടന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്. ‘അയാള്‍ ഞാനല്ല’, ‘ഡിയര്‍ ഫ്രണ്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാകര്‍മ്മത്തില്‍ സംവിധായകന്‍ ജോഷി, ലാല്‍ ജോസ്, നാദിര്‍ഷ, സിബി മലയില്‍, കോട്ടയം നസിര്‍, ഷാജോണ്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് രാഘവനാണ്. സാനു താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -അനൂപ് പത്മനാഭന്‍, കെ.പി. വ്യാസന്‍, സംഗീതം -മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് -ദീപു ജോസഫ്, പ്രൊജക്ട് -ഹെഡ് റോഷന്‍ ചിറ്റൂര്‍, ഗാനരചന -ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ -നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രഞ്ജിത്ത് കരുണാകരന്‍,

വസ്ത്രാലങ്കാരം -സമീറ സനീഷ്, മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -രാകേഷ് കെ. രാജന്‍, സൗണ്ട് ഡിസൈന്‍ -ശ്രീജിത്ത് ശ്രീനിവാസന്‍, സ്റ്റില്‍സ് രാമദാസ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈന്‍ -പപ്പെറ്റ് മീഡിയ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ