'അച്ഛന്‍ മുന്‍ നക്‌സലൈറ്റ്, സഹോദരി സന്യാസിനി.. കമ്യൂണിസ്റ്റ് സഖാവിനും തിരിച്ചറിവ് ഉണ്ടാകട്ടെ'; നിഖില വിമലിനെതിരെ കടുത്ത സൈബര്‍ ആക്രമണം

നടി നിഖില വിമലിനെതിരെ കടുത്ത സൈബര്‍ ആക്രമണം. നടിയുടെ സഹോദരി സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് നിഖിലയ്‌ക്കെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് അഖില വിമല്‍ സന്യാസത്തിലേക്ക് കടന്ന് അവന്തികാ ഭാരതി എന്ന പേര് സ്വീകരിച്ചത്. സന്യാസ വേഷത്തില്‍ കാവി തലപ്പാവ് ധരിച്ചിരിക്കുന്ന അഖിലയുടെ ചിത്രം പങ്കുവച്ചു കൊണ്ട് അഭിനവ ബാലാനന്ദഭൈരവ പങ്കുവച്ച കുറിപ്പാണ് വൈറലായത്.

”ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാ മണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി” എന്നാണ് അഭിനവ ബാലാനന്ദഭൈരവ കുറിച്ചത്. ഇതിന് പിന്നാലെയാണ് നിഖിലയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നത്.

‘അച്ഛന്‍ മുന്‍ നക്‌സലൈറ്റ്, സഹോദരി സന്യാസിനി.. കമ്യൂണിസ്റ്റ് സഖാവിനും തിരിച്ചറിവ് ഉണ്ടാകട്ടെ’എന്നിങ്ങനെയുള്ള കുറിപ്പുകള്‍ നടിക്കെതിരെ പ്രചരിക്കുന്നുണ്ട്. നിഖില സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയും വിമര്‍ശിച്ചും അധിക്ഷേപിച്ചും കൊണ്ടുള്ള കമന്റുകള്‍ എത്തുന്നുണ്ട്.

അതേസമയം, കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍ പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഡല്‍ഹിയിലെ ജെഎന്‍യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ