'പ്രഭാസ് അണ്ണാ ഈ പ്രോജക്ട് ഉപേക്ഷിക്കുന്നതാണ് നല്ലത്'; ആദിപുരുഷ് രാമനവമി സ്‌പെഷ്യല്‍ പോസ്റ്ററിനും വിമര്‍ശനം

പ്രഖ്യാപിച്ച സമയം ഏറെ ഹൈപ്പ് നേടി പിന്നീട് ടീസര്‍ എത്തിയപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട സിനിമയാണ് ‘ആദിപുരുഷ്’. പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലെ ആനിമേഷന്‍ വീഡിയോ പോലുണ്ട് എന്ന ട്രോളുകളായിരുന്നു വന്നത്. വിമര്‍ശനങ്ങളോട് സംവിധായകന്‍ ഓം റൗട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണിപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ ചിത്രമുള്ള പോസ്റ്റര്‍ ആണ് രാമനവമി ദിവസമായ ഇന്ന് ഓം റൗട്ട് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ ലക്ഷ്മണനായി സണ്ണി സിംഗ് ആണ് വേഷമിടുന്നത്.

സീതയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. രാവണനായി വേഷമിടുന്നത് സെയ്ഫ് അലിഖാന്‍ ആണ്. എന്നാല്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന പോസ്റ്ററിന് എതിരെയും വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

‘പ്രഭാസ് അണ്ണാ ഈ പ്രോജക്ട് ഉപേക്ഷിക്കുന്നതാണ് നല്ലത്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു കമന്റ്. ‘നീണ്ട മുടിയുള്ള ഈ ലുക്ക് അല്ല, പ്രഭാസിന്റെ ബാഹുബലി ലുക്ക് ശ്രീരാമാനായി സങ്കല്‍പ്പിച്ച് നോക്കൂ, അത് ഗംഭീരമാകും’, ‘പോസ്റ്റര്‍ ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല’, ‘ഞങ്ങളുടെ വിശ്വസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല, സിനിമ ബാന്‍ ചെയ്യണം’ എന്നിങ്ങനെയാണ് പോസ്റ്ററിന് ലഭിക്കുന്ന ചില കമന്റുകള്‍.

അതേസമയം, ജൂണ്‍ 16ന് ആണ് ചിത്രം തിയേറ്ററില്‍ എത്തുക. ത്രീഡിയിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ടി സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം