കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു ജോര്‍ജുകുട്ടി മോഡല്‍; വൈറല്‍ കുറിപ്പ്

ഏറെ ജനപ്രീതി നേടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം. ചിത്രത്തിലെ ജോര്‍ജ്കുട്ടി എന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ
കോവിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുദിനം വരുമ്പോള്‍ “ഒരു ജോര്‍ജ്കുട്ടി മോഡല്‍” പ്രതിരോധവും ശ്രദ്ധ നേടുകയാണ്. ശരത്ത് ശശി എന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

ശരത്തിന്റെ കുറിപ്പ്….

കൊവിഡ് പ്രതിരോധം – ജോര്‍ജ്കുട്ടി മോഡല്‍

1. അരുതാത്തത് ഒന്ന് നമ്മുടെ രാജ്യത്ത് സംഭവിച്ചു കഴിഞ്ഞു. നമ്മുടെ മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങളെ ഉള്ളൂ. ശക്തമായി പ്രതിരോധിക്കുക, അല്ലെങ്കില്‍ നിരുപാധികം കീഴടങ്ങുക. നമ്മള്‍ മനഃസാക്ഷിക്ക് മുന്നില്‍ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത് കൊണ്ട് അങ്ങനെ വെറുതെ കീഴടങ്ങാന്‍ പാടില്ല. ഒറ്റക്കെട്ടായി പ്രതിരോധിക്കുക.

2. അനാവശ്യമായ ആഡംബരങ്ങള്‍ ഒഴിവാക്കി ചെലവ് ചുരുക്കി ജീവിക്കുക.

3. ഹാന്‍ഡ് വാഷിംഗിന്റെ ആവശ്യകതയും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും വീണ്ടും വീണ്ടും പറഞ്ഞു ആളുകളില്‍ അടിച്ചേല്പിക്കുക.

4. ഭയവും ടെന്‍ഷനും നമ്മളെ കുഴപ്പത്തില്‍ ചാടിക്കും. അത് ഒഴിവാക്കുക.

5. ആള്‍ക്കൂട്ടം ഉണ്ടാകുന്ന ധ്യാനം പോലെയുള്ള പരിപാടികള്‍ക്ക് പങ്കെടുക്കുന്നത് ഒഴിവാക്കി, ധ്യാനത്തിന്റെ സിഡി വാങ്ങി കാര്യങ്ങള്‍ കണ്ടു മനസിലാക്കുക.

6. വിഷുവും, ഈസ്റ്ററും, റംസാനും എല്ലാം റീക്രിയേറ്റു ചെയ്യുക. പ്രശ്‌നങ്ങള്‍ എല്ലാം ഒഴിവായ ശേഷം വേറൊരു ദിവസം ആഘോഷിക്കുക.

7. കൊറോണ വൈറസ് പോയിട്ടില്ല. വീണ്ടും വന്നേക്കും. ആ വരവ് എത്ര താമസിപ്പിക്കാന്‍ കഴിയുന്നോ, അത്രയും നല്ലത്.

8. കൊറോണ, മുഖത്തു തൊടാന്‍ നമ്മളെ പ്രലോഭിപ്പിക്കും, പുറത്തിറങ്ങി കറങ്ങി നടക്കാന്‍ കൊതി തോന്നിപ്പിക്കും. കാരണം കൊറോണയുടെ കയ്യില്‍ ഉള്ള ഒരേ ഒരു മാര്‍ഗം നമ്മളെ സമ്പര്‍ക്കത്തില്‍ കൊണ്ടുവരിക എന്നുള്ളതാണ്.

10. തിയേറ്ററില്‍ പോകേണ്ട അത്യാവശ്യം വന്നാല്‍ ആള്‍ക്കൂട്ടം ഇല്ലാത്ത പ്രൊജക്ടര്‍ റൂമില്‍ ഇരുന്നു സിനിമ കാണുക.

11. പുറത്ത് ഇറങ്ങിയുള്ള വിനോദങ്ങള്‍ ഒഴിവാക്കി, കഴിയുന്നത്ര നേരം ടിവി കാഴ്ച പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുക.

12. ഷോപ്പിങ്ങും, ഔട്ടിങ്ങും ആറു മാസത്തില്‍ ഒരിക്കലായി ചുരുക്കുക.

13. മഹീന്ദ്ര ജീപ്പ് പോലെയുള്ള തുറന്ന എസി ഇല്ലാത്ത വാഹനങ്ങള്‍ അത്യാവശ്യ യാത്രകള്‍ക്ക് ഉപയോഗിക്കുക.

14. സാധനം വാങ്ങുന്ന ബില്ലുകളും, ടിക്കറ്റുകളും സൂക്ഷിച്ചു വെയ്ക്കുക. ആവശ്യം വന്നാല്‍ ഭാവിയില്‍ നമ്മള്‍ എവിടെയൊക്കെ പോയി എന്ന് ട്രേസ് ചെയ്യാന്‍ ഉപകരിക്കും.

15. നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന, നമ്മുടെ ജീവിതം ശിഥിലമാക്കാന്‍ ശേഷിയുള്ള അതിഥിയെ ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന ഉറപ്പോടെ മടക്കി അയയ്ക്കുക.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്