'മിന്നല്‍ മുരളി യൂണിവേഴ്‌സ്' വേണ്ട, വിലക്കുമായി കോടതി; 'ഡിക്ടറ്റീവ് ഉജ്വലന്‍' പ്രതിസന്ധിയില്‍

ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്‌സില്‍’ സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ‘ഡിറ്റക്ടീവ് ഉജ്വലന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മിന്നല്‍ മുരളി സിനിമയെ സംബന്ധിച്ച കോപ്പി റൈറ്റ് പോളിസികള്‍ ലംഘിക്കപെടാന്‍ പാടില്ല എന്നാണ് അറിയിപ്പില്‍ പറയുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘മിന്നല്‍ മുരളി യൂണിവേഴ്‌സിന്’ രൂപം നല്‍കുമെന്ന് സോഫിയ പോള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ സീരിസിലെ ആദ്യ ചിത്രമായ ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുകള്‍ കോടതിയെ സമീപിച്ചത്. മിന്നല്‍ മുരളി യൂണിവേഴ്‌സ് കോടതി വിലക്കിയതോടെ ധ്യാന്‍ ചിത്രം പ്രതിസന്ധിയിലായി.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് 2021 ല്‍ പുറത്തുവന്ന ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ലിക്‌സ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സെപ്റ്റംബര്‍ 3ാം തിയ്യതിയാണ് ‘ഡിക്ടറ്റീവ് ഉജ്വലന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

മിന്നല്‍ മുരളിയുടെ കഥ നടക്കുന്ന ‘കുറുക്കന്‍ മൂല’ എന്ന സ്ഥലത്തിന്റെ റെഫറന്‍സ് ഡിക്ടറ്റീവ് ഉജ്വലന്റെ ടൈറ്റില്‍ ടീസറിലും ഉണ്ടായിരുന്നു. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ഡിക്ടറ്റീവ് ഉജ്വലന്‍ സംവിധാനം ചെയ്യുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”