ആക്ഷന്‍ രംഗങ്ങള്‍ വരെ കോപ്പി? 'വിടാമുയര്‍ച്ചി' കുരുക്കില്‍; ലൈകയ്ക്ക് കോടികളുടെ നോട്ടിസ് അയച്ച് ഹോളിവുഡ് കമ്പനി

അജിത്ത് ചിത്രം ‘വിടാമുയര്‍ച്ചി’ സിനിമയ്‌ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മ്മാതാക്കള്‍. പാരാമൗണ്ട് പിക്‌ചേഴ്‌സ് ആണ് പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് അയച്ചിരിക്കുന്നത്. എന്നാല്‍ ലൈകയോ വിടാമുയര്‍ച്ചി ടീമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

1997ല്‍ പുറത്തിറങ്ങിയ ‘ബ്രേക്ഡൗണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയര്‍ച്ചിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാര്‍ കേടാകുന്നു. തുടര്‍ന്ന് ഒരു ട്രക്ക് ഡ്രൈവര്‍ അവരെ സഹായിക്കാനെത്തുന്നു.

അടുത്തൊരു ഫോണ്‍ ബൂത്തുണ്ടെന്നും അവിടെ എത്തിയാല്‍ സഹായം ലഭിക്കും എന്ന ട്രക്ക് ഡ്രൈവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതി ട്രക്കില്‍ കയറി ഡ്രൈവര്‍ക്കൊപ്പം യാത്രയാകുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.

വിടാമുയര്‍ച്ചിയുടെ കഥയും ഇതിന് സമാനമാണ്. അസര്‍ബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് കഥ. അജിത്തും തൃഷയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അര്‍ജുനും റെജീന കസാന്ദ്രയും നെഗറ്റീവ് റോളില്‍ എത്തും.

മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. അതേസമയം, ഇന്ത്യന്‍ 2വിന്റെ കനത്ത പരാജയത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് നീട്ടി വച്ചിരിക്കുകയായിരുന്നു. ലൈക നിര്‍മ്മിച്ച രജനികാന്ത് ചിത്രം വേട്ടയ്യനും തിയേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നില്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ