ഗാനങ്ങളുടെ പകര്‍പ്പവകാശം തട്ടിയെടുത്തു; നടന്‍ ജയറാമിന് എതിരെ പരാതി

വയനാട് മാനന്തവാടിയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന കാണിച്ചേരി ശിവകുമാര്‍ എഴുതിയ ഹിന്ദു ഭക്തി ഗാനങ്ങളുടെ പകര്‍പ്പവകാശവും സംഗീതവും നടന്‍ ജയറാമിന്റെ പേരില്‍ തട്ടിയെടുത്തെന്ന ആരോപണവുമായി കുടുംബം രംഗത്ത്.

ആതിര പ്രൊഡക്ഷനുവേണ്ടി ശിവകുമാറും അഷറഫ് കൊടുവള്ളിയും ഫൈസലും ചേര്‍ന്ന് സംഗീതം നല്‍കിയ “അതുല്യ നിവേദ്യം” ഭക്തിഗാനങ്ങള്‍ ശ്യാം വയനാട്, വിഗേഷ് പനമരം എന്നിവര്‍ അവരുടെ പേരില്‍ പുറത്തിറക്കി എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ശിവകുമാറിന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച് തലപ്പുഴ പൊലീസില്‍ പരാതി നല്‍കിയെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വള്ളിയൂര്‍ക്കാവ് ക്ഷേത്ര ചരിത്രം ആധാരമാക്കി, ഈയിടെ മരണപ്പെട്ട ശിവകുമാര്‍ രചിച്ച് മകള്‍ ആതിരയുടെ പേരിലുള്ള പ്രൊഡക്ഷന്‍ കമ്ബനിക്കുവേണ്ടി ഒരുക്കിയ പാട്ടുകളും പേരും സംഗീതവും ഇവര്‍ ഉപയോഗിച്ചെന്നാണ് പരാതി.

അതേസമയം, ജയറാമുമായി തലപ്പുഴ പോലീസ് ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ഇതുസംബന്ധിച്ച് അറിയില്ലെന്നാണ് പറഞ്ഞതെന്നും കുടുംബം അറിയിച്ചു. ശിവകുമാറിന്റെ ഭാര്യ ചിത്ര, മകള്‍ ആതിര, അഷ്‌റഫ് കൊടുവള്ളി എന്നിവരാണ് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ