'സൈനിക യൂണിഫോമിനോട് അനാദരവ്'; ഏക്താ കപൂറിന്റെ വെബ് സീരിസിനെതിരെ പരാതി നല്‍കി ബിഗ് ബോസ് താരം

നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂറിന്റെ വെബ് സീരിസിനെതിരെ ക്രിമിനല്‍ കേസ് നല്‍കി ബിഗ് ബോസ് താരം വികാസ് പതക്. സീരിസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോമിനോട് അനാദരവ് കാണിച്ചു എന്ന ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്. ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 24ന് ആണ് ഹിയറിങ് എന്ന് വികാസ് പതക്കിന്റെ അഭിഭാഷകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പരാതി ഏക്ത കപൂറിനെതിരെ മാത്രമല്ല അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ എഎല്‍ടി ബാലജി, ബാലാജി ടെലിഫിലിമിന്റെ ചെയര്‍മാന്‍ ജിതേന്ദ്ര കപൂര്‍, ഡറക്ടര്‍ ശോഭ കപൂര്‍ എന്നിവര്‍ക്കും എതിരെയാണ്.

ഹിന്ദി ബിഗ് ബോസ് സീസണ്‍ 13ലെ മത്സരാര്‍ഥിയാണ് വികാസ് പതക്. മെയ് 20ന് യൂട്യൂബ് ചാനലില്‍ വീഡിയോയാണ് പരാതിക്ക് ആധാരം. സൈനിക ഉദ്യോഗസ്ഥനായി അഭിനയിച്ച നടന്‍ വെബ് സീരീസില്‍ ഒരു “”നിയമവിരുദ്ധ”” പ്രവൃത്തി ചെയ്യുന്നത് കണ്ടു എന്ന് പരാതിയില്‍ പറയുന്നു.

നമ്മുടെ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും തകര്‍ക്കാന്‍ നിയമവിരുദ്ധമായ ലൈംഗിക പ്രവര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക യൂണിഫോം ചിത്രീകരിച്ചു എന്നും പരാതിയില്‍ ആരോപിക്കുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ