പൊതുവേദിയില്‍ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാര്‍ത്ഥി, വീഡിയോ

അപര്‍ണ ബാലമുരളിയോട് കോളജ് യൂണിയന്‍ ഉത്ഘാടനവേദിയില്‍ വച്ച് മോശമായി പെരുമാറി വിദ്യാര്‍ഥി. ഇയാള്‍ അപര്‍ണയുടെ കയ്യില്‍ ബലമായി പിടിച്ചു വലിക്കുന്നതും അപര്‍ണ അപ്പോള്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതും ഇയാള്‍ അപ്പോള്‍ നടിയുടെ തോളില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.

തങ്കം സിനിമയുടെ പ്രമോഷനുവേണ്ടി ലോ കോളജില്‍ എത്തിയതായിരുന്നു നടി. അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിച്ചു. നടി അനിഷ്ടം പ്രകടമായത് വിഡിയോയില്‍ വ്യക്തമായി ദൃശ്യമാണ്. വീണ്ടും യുവാവ് അപര്‍ണയുടെ തോളില്‍ കയറി പിടിക്കുകയും അപര്‍ണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്.

പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു. തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈകൊടുക്കുന്നില്ല.

വിഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധിപ്പേരാണ് അപര്‍ണയെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തുവരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ