'ഇതൊരു സ്ത്രീശക്തിയുടെ വിജയം' മരക്കാറിനെ തീയേറ്ററുകളിലെത്തിച്ചത് സുചിത്രയുടെ നിര്‍ബന്ധം; തുറന്നുപറഞ്ഞ് സഹനിര്‍മ്മാതാവ് സിജെ റോയ്

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററില്‍ എത്തുന്നത് ഒരു സ്ത്രീയുടെ വിജയമാണെന്ന് സഹനിര്‍മ്മാതാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ചെയര്‍മാനുമായ സിജെ റോയ്. സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണ് ചിത്രം ഒടിടിയില്‍ നിന്നും തിയറ്ററിലെത്തിയതെന്നും റോയ് ഫേസ്ബുക്കില്‍ കുറിച്ചു.

സി.ജെ റോയിയുടെ വാക്കുകള്‍:’ശുഭ വാര്‍ത്ത! 2 ഡിസംബര്‍ 2021 മരക്കാര്‍ തിയറ്ററില്‍ എത്തുകയാണ്. ഇതൊരു സ്ത്രി ശക്തിയുടെ വിജയമാണ്. ചെന്നൈയിലെ ഒരു സ്വകാര്യ ഷോ കണ്ടതിനുശേഷം സുചി ചേച്ചി(സുചിത്ര മോഹന്‍ലാല്‍) മരക്കാര്‍ വലിയ സ്‌ക്രീനില്‍ കാണണമെന്ന് അഭിപ്രായപ്പെട്ടു. അതിനു ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ചേച്ചി ലാലേട്ടനോടും ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചു.

സുചി ചേച്ചിയുടെ നിര്‍ബന്ധം കാരണമാണ് ചിത്രം തിയറ്ററിലെത്തുന്നത്. ലാലേട്ടന്‍, ആന്റണിജി, പ്രിയദര്‍ശന്‍ ജി, മരക്കാറിന്റെ എല്ലാ അണിയറ പ്രവര്‍ത്തകരും മികച്ച തീരുമാനമാണ് എടുത്തിരിക്കുന്നത്. എല്ലാ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും എക്‌സിബിറ്റേഴ്സ് അസോസിയേഷനുകള്‍ക്കും കേരള സര്‍ക്കാരിനും മന്ത്രി സജി ചെറിയാനും നന്ദിയും അഭിനന്ദനവും അര്‍ഹിക്കുന്നത്.’

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്