കട്ടുകളില്ല, 'ഉടുമ്പി'ന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്; റിലീസ് തിയേറ്ററില്‍ തന്നെ

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം “ഉടുമ്പി”ന് ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റ്. സെന്തില്‍ കൃഷ്ണ ഗുണ്ട വേഷത്തില്‍ എത്തുന്ന ഉടുമ്പിന് കട്ടുകളൊന്നും കൂടാതെ ആണ് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. റിലീസ് തീയതി നിശ്ചയിച്ചില്ലെങ്കിലും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

മോളിവുഡില്‍ ആദ്യമായി റിലീസിന് മുമ്പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കണ്ണന്‍ താമരക്കുളം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. വി.ടി ശ്രീജിത്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലി രാജേഷ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നു.

ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊറിയോഗ്രഫി. കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കല്‍, ഹരി നാരായണന്‍, കണ്ണന്‍ താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, ബിസിനസ് കോര്‍ഡിനേറ്റര്‍- ഷാനു പരപ്പനങ്ങാടി, പവന്‍കുമാര്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആര്‍.ഒ-സുനിത സുനില്‍, പി ശിവപ്രസാദ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ