സിപിസി സിനി അവാര്‍ഡ് 2017 ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമാ പാരഡീസോ ക്ലബ്ബ് ഗ്രൂപ്പ് അപ്രത്യക്ഷം

സീ പി സി സിനി അവാര്‍ഡ് 2017 ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമാ പാരഡീസോ ക്ലബ്ബ് ഗ്രൂപ്പ് അപ്രത്യക്ഷം. സാങ്കേതിക കാരണങ്ങളിലാണ് ഗ്രൂപ്പ് ലഭ്യമാകാത്തതെന്നും ഗ്രൂപ്പ് തിരികെപ്പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും സീ പി സി ടീമിന്റെ ഭാഗത്ത്നിന്നും നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് അഡ്മിന്‍ നല്‍കുന്ന വിശദീകരണം. താത്കാലികമായി ഒരു ഗ്രൂപ്പും തുടങ്ങിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചില സാങ്കേതിക കാരണങ്ങളാല്‍ നമ്മുടെ ഗ്രൂപ്പ് ഇന്നലെ രാത്രിമുതല്‍ ലഭ്യമല്ലാതായിരിക്കുന്നു. ഗ്രൂപ്പ് തിരികെപ്പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും സീ പി സി ടീമിന്റെ ഭാഗത്ത്നിന്നും നടന്നുകൊണ്ടിരിക്കുകയാണ്. ഇതൊരു താല്‍കാലിക പ്രശ്‌നം മാത്രമാണന്നും ഗ്രൂപ്പുമായി ഉടന്‍തന്നെ തിരികെയെത്താന്‍ കഴിയുമെന്നുമാണ് ഞങ്ങളുടെ പ്രതീക്ഷ. ഈ അവസരത്തില്‍ ചില സുപ്രധാനകാര്യങ്ങള്‍ കൂടി ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി മലയാള സമൂഹമാധ്യമരംഗത്ത്, പ്രത്യേകിച്ചും സിനിമാചര്‍ച്ചാവേദികളുടെ കാര്യത്തില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത ഗ്രൂപ്പാണ് സീ പി സി.

ഒരു ആശയസംവാദവേദി എന്ന നിലയില്‍ സീ പി സി മുന്നോട്ടുവെച്ച ആശയങ്ങളെ, നിലപാടുകളെ ഫേസ്ബുക്കിന്റെ നാല് ചുവരുകള്‍ക്ക് കൊണ്ടുവരാനും വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെ നമുക്കായിട്ടുണ്ട്. ഇതിനുള്ള പ്രധാനതെളിവാണ് നമ്മള്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുന്ന സീ പി സി സിനി അവാര്‍ഡ്‌സ് 2017. താല്‍കാലികമായ യാതൊരു പ്രതിബന്ധങ്ങളും സീ പി സിയുടെ ഈ അഭിമാനകരമായ ഉദ്യമത്തെ തടയില്ല. അവാര്‍ഡ് പ്രോഗ്രാം സംബന്ധിച്ച വിവരങ്ങളും സ്ഥിതിവിവരകണക്കുകളും നമ്മുടെ ഒഫീഷ്യല്‍ സൈറ്റില്‍ സുരക്ഷിതമാണ്. നിശ്ചയിച്ചുറപ്പിച്ച സമയത്തുതന്നെ സീ പി സി അവാര്‍ഡ് പ്രഖ്യാപനവും, പുരസ്‌കാരദാനവും നടത്തപ്പെടും.

ചര്‍ച്ചകളും ആശയസംവാദങ്ങളും അവസാനിക്കുന്നില്ല… ഒറിജിനല്‍ ഗ്രൂപ്പ് തിരികെ ലഭിക്കുന്നതുവരെ ചുവടെ ചേര്‍ക്കുന്ന ഗ്രൂപ്പായിരിക്കും നമ്മുടെ ചര്‍ച്ചാവേദി. സീ പി സിയുടെ അഭ്യുദയകാംക്ഷികളായ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കെല്ലാം ഗ്രൂപ്പിലേക്ക് സ്വാഗതം.

Latest Stories

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍