സി.ഐ.ഡി മൂസ വീണ്ടും വരുന്നു;  പ്രൊമോ വീഡിയോ പുറത്തുവിട്ടു

മലയാള  സിനിമയിലെ  തന്നെ വമ്പൻ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധായകനായുള്ള തന്റെ അരങ്ങേറ്റം കുറിച്ച  ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു നായകൻ.

ഭാവന നായികാ വേഷം ചെയ്ത ചിത്രത്തിൽ മുരളി, ആശിഷ് വിദ്യാർത്ഥി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ രാജു തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരുന്നു.

കുറച്ച് നാളുകളായി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. സി ഐ ഡി മൂസക്കു ഒരു രണ്ടാം ഭാഗം വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ദിലീപ് തന്നെ പറഞ്ഞിരുന്നു. രണ്ടാം ഭാഗം തിയേറ്ററിൽ എത്തുന്നതിനു മുമ്പ് സിഐഡി മൂസ ഒരിക്കൽ കൂടി എത്തും

ഒരു അനിമേഷൻ ചിത്രമായാണ് പതിനേഴു വർഷത്തിനു ശേഷം സി ഐ ഡി മൂസ ഇനി പ്രേക്ഷകരുടെ മുന്നിൽ എത്തുക. അതിന്റെ പ്രൊമോ വീഡിയോ കൂടി ദിലീപ്  പുറത്തു വിട്ടു.

ലോക അനിമേഷൻ ദിവസമായ ഇന്നലെ ഈ ചിത്രം നടൻ  പ്രഖ്യാപിച്ചു.   ബി എം ജി അനിമേഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ അനിമേഷൻ ചിത്രം നിർമ്മിക്കുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍