താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് വിക്രം; ഇന്റര്‍വ്യൂ ചെയ്ത മലയാളി അവതാരകനെയും സിനിമയിലെടുത്ത് ഞെട്ടിച്ച് താരം

മലയാളത്തില്‍ നിന്നും തമിഴകത്തിലേക്കു മടങ്ങി തമിഴ് സിനിമാലോകത്തെ പിടിച്ചു കുലുക്കിയ വിക്രം മലയാള മണ്ണിലേക്ക് പുതിയ ചിത്രത്തിന്റെ പ്രൊമോഷന് തിരിച്ചു വന്നപ്പോള്‍ ലോട്ടറി അടിച്ചത് ഒരു മലയാള ടിവി അവതാരകനാണ്. കദരം കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനാണു ചിയാന്‍ വിക്രം കേരളത്തില്‍ എത്തിയത്. വിക്രമിനെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെള്ളിത്തിര എന്ന പരിപാടിയ്ക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്ത ഹൈദര്‍ അലിയെ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയിലെടുത്താണ് വിക്രം ഞെട്ടിച്ചത്.

തന്റെ സംവിധാന മോഹം പങ്കുവെയ്ക്കവേയാണ് വിക്രം ഹൈദറെയും സിനിമയിലേക്ക് ക്ഷണിച്ചത്. “പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യും. ഒരു വര്‍ഷമോ പത്ത് വര്‍ഷമോ കഴിഞ്ഞാകാം അത് സംഭവിക്കുക. ധ്രുവിനെ വെച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ധ്രുവ് രണ്ട് മൂന്ന് ഹിറ്റുകള്‍ നല്‍കിയതിന് ശേഷം മാത്രമാകും അത്”, വിക്രം പറഞ്ഞു. അവതാരകനായി വന്ന ഹൈദര്‍ അലിയെയും സിനിമയില്‍ അഭിനയിപ്പിക്കും എന്നു പറഞ്ഞ വിക്രം ചില സിറ്റുവേഷന്‍സ് അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ ഒരു രംഗം അഭിനയിപ്പിച്ച ഹൈദറിനോട് നല്ല നടനാണെന്നും അവസരം നല്‍കുമെന്നും പറഞ്ഞു.

പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യുമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വിക്രമിന്റെ സിനിമകളില്‍ ഇനി ഹൈദര്‍ അലിയെയും പ്രതീക്ഷിക്കാം. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് റിപ്പോട്ടര്‍ ആണ് ഹൈദര്‍ അലി.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ