മക്കൾക്ക് ഇന്ന് ഒന്നാം പിറന്നാൾ; മുഖം വെളിപ്പെടുത്തി നയൻതാരയും വിഗ്നേശും

തെന്നിന്ത്യൻ സിനിമ ചർച്ചകളിൽ ഏറ്റവും ഉയർന്നുകേട്ട രണ്ട് പേരുകളാണ് നയൻതാരയും വിഗ്നേശ് ശിവനും. രണ്ടുപേരുടെയും കല്ല്യാണവും സിനിമാലോകം ഗംഭീരമായി ആഘോഷിച്ചിരുന്നു. ശേഷം വാടക ഗർഭത്തിലൂടെ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ പിറന്നതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ കുട്ടികളുടെ മുഖം രണ്ടുപേരും ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ കുട്ടികളുടെ ഒന്നാം പിറന്നാളിന് രണ്ടുപേരുടെയും മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാരയും വിഗ്നേശ് ശിവനും.

കുട്ടികളുടെ ജന്മദിനത്തിന് ആശംസ നേർന്നുകൊണ്ടുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് കുഞ്ഞുങ്ങളുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. എൻ മുഖം കൊണ്ട എൻ ഉയിർ, എൻ ഗുണം കൊണ്ട എൻ ഉലക് എന്നാണ് ചിത്രത്തിന് വിഗ്നേശ് അടിക്കുറിപ്പായി നൽകിയത്.

രുദ്രൊനിൽ എൻ ശിവ, ദൈവിക് എൻ ശിവ എന്നാണ് കുട്ടികളുടെ യഥാർത്ഥ പേര്. ഇത്തരമൊരു വരിയെഴുതി നമ്മുടെ എല്ലാവരുടെയും ചിത്രം പങ്കുവെക്കാൻ ഏറെ നാളായുള്ള കാത്തിരിപ്പിലായിരുന്നു. സന്തോഷകരമായ ജന്മദിനം മക്കൾക്ക് നേരുന്നു. അപ്പയും അമ്മയും വാക്കുകൾക്കതീതമായി നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ രണ്ടുപേരും കൊണ്ടുവരുന്ന പോസിറ്റിവിറ്റിയും അനുഗ്രഹവും വളരെ വലുതാണ്- വിഗ്നേശ് ശിവൻ കുറിച്ചു.

വാടക ഗർഭപാത്രത്തിലൂടെയുള്ള ജനനമായത്കൊണ്ട് തന്നെ അതിന്റെ എല്ലാ നിയമ നടപടിക്രമങ്ങളും രണ്ടുപേരും പൂർത്തിയാക്കിയിരുന്നുവെന്ന് തമിഴ്നാട് സർക്കാരിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2022 ജൂൺ 9 നായിരുന്നു രണ്ടുപേരുടെയും വിവാഹം. വിവാഹദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ഗൗതം വാസുദേവ് മേനോൻ ആയിരുന്നു ഡോക്യുമെന്ററി  സംവിധാനം ചെയ്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക