പ്രസംഗത്തിനിടെ 'മമ്മൂക്കാ...' എന്ന് കുഞ്ഞുവിളി, 'എന്തോ...' എന്ന് മറുപടി; വീഡിയോ വൈറല്‍

പുറമേ ഗൗരവക്കാരനാണെങ്കിലും പഞ്ചപാവമാണ് നടന്‍ മമ്മൂട്ടി എന്നാണ് ആരാധകരടക്കമുള്ള സിനിമാ ലോകം പറയുന്നത്. ഇത് പലവട്ടം പല കാര്യങ്ങളിലൂടെ മലയാളികള്‍ കണ്ടിട്ടുള്ളതാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷവും മമ്മൂട്ടിയുടെ പിറന്നാളാഘോഷവും നടക്കുന്ന വേദിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

മമ്മൂട്ടി പ്രസംഗിക്കാന്‍ വേദിയിലെത്തി. ഗൗരവത്തോടെ പ്രസംഗം തുടങ്ങി. അപ്പോഴാണ് കാണികള്‍ക്ക് ഇടയില്‍ നിന്നും ഒരു കുഞ്ഞിന്റെ “മമ്മൂക്ക..” സ്‌നേഹ വിളി എത്തിയത്. വിളി ശ്രദ്ധിച്ച മമ്മൂട്ടി പ്രസംഗത്തിനിടെ തന്നെ ആ വിളിക്ക് അപ്പോള്‍ തന്നെ സ്വാഭാവിക ഭാവത്തില്‍ “എന്തോ..”. എന്ന് മറുപടിയും പറഞ്ഞു. ഇത് കേട്ട് സദസില്‍ ഒന്നടങ്കം ചിരി പടര്‍ന്നു.

പരിപാടി കഴിഞ്ഞ് മമ്മൂട്ടി ആ കുഞ്ഞിനെ തിരക്കി എത്തി. കുഞ്ഞിനെ പോയി ലാളിക്കുന്ന മമ്മൂട്ടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്