കമല്‍ഹാസന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ സ്റ്റിക്കര്‍; പിന്നീട് നീക്കം ചെയ്ത് ചെന്നൈ കോര്‍പ്പറേഷന്‍

കൊറോണ ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം 21 ദിവസത്തേക്ക് സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നുണ്ട്. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്റെ വീടിന് മുന്നിലും ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിച്ചതായും പിന്നീട് നീക്കം ചെയ്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹസന്‍ ലണ്ടനില്‍ നിന്നും മടങ്ങി വന്നതിനാലാണ് ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിപ്പിച്ചത് എന്നായിരുന്നു ചെന്നൈ കോര്‍പ്പറേഷന്റെ മറുപടി. എന്നാല്‍ ശ്രുതി ചെന്നൈയിലെ വീട്ടില്‍ അല്ല മുംബൈയിലെ വീട്ടിലാണെന്ന് ബോധ്യപ്പെട്ടതോടെ ഈ സ്റ്റിക്കര്‍ നീക്കം ചെയ്യുകയായിരുന്നു.

താന്‍ ക്വാറന്റൈനില്‍ അല്ലെന്നും സാമൂഹിക അകലം പാലിക്കുകയാണെന്നും കമല്‍ഹാസന്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ