ഗുഹാമനുഷ്യനായി ചെമ്പന്‍ വിനോദ്; ജല്ലിക്കെട്ടിന്റെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ് ജല്ലിക്കെട്ടിന് പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു. ഇത്തവണയും വ്യത്യസ്തമാര്‍ന്ന പ്രമേയം പറയുന്ന ചിത്രവുമായിട്ടാണ് ലിജോ എത്തുന്നതെന്നാണ് അറിയുന്നത്. വമ്പന്‍ റിലീസിന് ഒരുങ്ങുന്ന ജല്ലിക്കെട്ടിന്റെ പുതിയ ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ചെമ്പന്‍ വിനോദ് ഗുഹാമനുഷ്യനായി നില്‍ക്കുന്ന ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രം പുറത്തുവന്ന് അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചെമ്പന്‍ വിനോദിന്റെ ലുക്ക് വൈറലായി.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കെട്ട് ഒരുങ്ങുന്നത്. അറവുശാലയില്‍നിന്ന് കയര്‍പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയാണ് “മാവോയിസ്റ്റ്.” എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാദരന്‍ ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ളയാണ്.

ജല്ലിക്കെട്ട് എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്ന് എല്ലാവരിലും സംശയമുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ പ്രമേയം ഇപ്പോള്‍ തനിക്ക് വെളിപ്പെടുത്താനാവില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നായിരുന്നു ലിജോ ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ഒരുക്കിയ തിരക്കഥയിലാണ് ലിജോ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ