എനിക്ക് ബുദ്ധിമുട്ടും നാണവും തോന്നിയിരുന്നു... എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് അഭിനയിച്ചത്; ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് അലന്‍സിയര്‍

സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ചതുരം വലിയ ചര്‍ച്ചാവിഷയമാവുകയാണ്. ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ ബോള്‍ഡായി സിനിമയില്‍ അവതരിപ്പിച്ച നടി സ്വാസികയുടെ ധൈര്യത്തേയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒപ്പം അഭിനയിച്ച അലന്‍സിയര്‍ . ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത അലന്‍സിയര്‍ തന്നെ സ്വാസികയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ചതുരം എന്ന ചിത്രത്തിലെ കഥാപാത്രം ഞാന്‍ ചെയ്യാം എന്ന് ധൈര്യത്തോടെ നിന്ന് പറഞ്ഞ് അത് ഭംഗിയായി അഭിനയിച്ച സ്വാസികയ്ക്കാണ് ആദ്യത്തെ തന്റെ കൈയടി എന്നാണ് അലന്‍സിയര്‍ പറയുന്നത്.. പക്ഷേ ഇതൊന്നും അവര്‍ക്ക് പ്രശ്നമല്ല.. കാരണം ഇത് ഞങ്ങളുടെ തൊഴിലാണ്.. തൊഴിലിന്റെ ഭാഗമായാണ് ഇതെല്ലാം അഭിനയിക്കുന്നത് എന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.

ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോള്‍ എനിക്ക് സ്വാസികയോട് ഒന്നും തോന്നിയിട്ടില്ല.. അവിടെ ഞങ്ങള്‍ ഒന്നാണ് ആണ്‍ പെണ്‍ വ്യത്യാസമില്ല.. അഭിനയിക്കുകയാണ്.. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. ‘അവിടെ അലന്‍ ചേട്ടനാണ് സ്വാസികയാണ് എന്നില്ലെന്നും സീന്‍ നന്നായി ചെയ്യണം എന്ന തോന്നലാണ് ഉണ്ടാവുക’ എന്ന് സ്വാസികയും പറയുന്നു.

എനിക്ക് പോലും ചില ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടും നാണവും തോന്നിയിരുന്നു… എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് അഭിനയിച്ചത് എന്നാണ് ഇരുവരും ഒന്നിച്ച് എത്തിയ അഭിമുഖത്തില്‍ വെച്ച് അലന്‍സിയര്‍ പറഞ്ഞത്. പുരുഷനും നാണം തോന്നും ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍.. അതാണ് ഞാന്‍ പറഞ്ഞ് വന്നത്.. സ്ത്രീകള്‍ക്ക് മാത്രമല്ല.. എന്റേയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ഈ സിനിമ കാണുന്നുണ്ട്. അലന്‍സിയര്‍ പറയുന്നു. അതേസമയം സിനിമയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. സാസ്വികയുടെ വില പോയി എന്നാണ് ചിലരുടെ അഭിപ്രായം.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍