'ജീവിക്കാന്‍ അനുവദിക്കണം', സോഷ്യല്‍ മീഡിയ വിട്ട് ചാര്‍മി കൗര്‍; ആറ് കോടി തിരികെ നല്‍കി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗര്‍’ വന്‍ പരാജയമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്ത് ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായ നടി ചാര്‍മി കൗര്‍. ലൈഗറിന്റെ പരാജയത്തില്‍ വ്യാപക വിമര്‍ശനവും പരിഹാസവും വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

”ചില്‍ ഗയ്‌സ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. പുരി കണക്ട്ട് ശക്തമായി തിരിച്ചു വരും. അതുവരെ, ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ” എന്നാണ് ചാര്‍മി കൗറിന്റെ ട്വീറ്റ്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും ബോക്‌സോഫീസില്‍ തളരുകയായിരുന്നു.

പാന്‍ ഇന്ത്യാ തലത്തില്‍ വന്‍ പ്രൊമോഷന്‍ പരിപാടികളായിരുന്നു ലൈഗറിനായി നടത്തിയിരുന്നത്. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ആക്ഷന്‍ സീനുകള്‍ മികച്ചതാണെങ്കിലും കെട്ടുറപ്പില്ലാത്ത കഥ സിനിമയെ ബാധിച്ചു എന്നാണ് നിരൂപകരും പ്രേക്ഷകരും പറയുന്നത്.

ഡിയര്‍ കോേ്രമഡ്, വേള്‍ഡ് ഫെയ്മസ് ലവര്‍ എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം വിജയ് ദേവരകൊണ്ടയുടെ മൂന്നാമത്തെ പരാജയ സിനിമയായി മാറിയിരിക്കുകയാണ് ലൈഗറും. 35 കോടിയായിരുന്നു സിനിമയ്ക്ക് വിജയ് ദേവരകൊണ്ട കൈപറ്റിയ പ്രതിഫലം.

സിനിമ പരാജയപ്പെട്ടതോടെ ആറ് കോടി രൂപ നടന്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചു നല്‍കി. അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ് ദേവരകൊണ്ട ആന്ധ്രയിലും തെലങ്കാനയിലും അറിയപ്പെടുന്ന നടനായത്. വന്‍ ഹിറ്റായ സിനിമയ്ക്ക് ശേഷം നടന്‍ തെലുങ്കിലെ യൂത്ത് ഐക്കണ്‍ ആയി മാറുകയും ചെയ്തിരുന്നു.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം