റിലീസിന് മുമ്പേ ഒ.ടി.ടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് ആമസോണിന് ; ചാള്‍സ് എന്റര്‍പ്രൈസസ് വരുന്നു

ഉര്‍വശി , ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചാള്‍സ് എന്റര്‍പ്രൈസസിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം. വലിയ ചിത്രങ്ങളുടെതാണ് സാധാരണയായി റിലീസിന് മുന്നേ സാറ്റ്‌ലൈറ്റ്, ഒ ടി ടി അവകാശങ്ങള്‍ വിറ്റുപോകാറുള്ളത്. എന്നാല്‍ ആ രീതിയെ തന്നെ മാറ്റി മറിച്ചു കൊണ്ടാണ് ഇപ്പോള്‍ ”ചാള്‍സ് എന്റര്‍പ്രൈസസ്” സിനിമയുടെ സ്ട്രീമിങ്ങ് അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലൈന്‍സ് എന്റര്‍ടെയിന്റ്‌മെന്റും ഏ പി ഇന്റര്‍നാഷണലും ചേര്‍ന്ന് സ്വന്തമാക്കിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

മലയാളവും തമിഴും ഇടകലര്‍ന്ന് കേരളത്തില്‍ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ മുപ്പത് ശതമാനത്തോളം തമിഴ് സംഭാഷണങ്ങളാണ് . സിനിമയുടെ തമിഴ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നതാവട്ടെ പ്രശസ്ത തമിഴ് ചിത്രമായ കാക്കമുട്ടൈയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്. ചിത്രത്തിലെ തമിഴ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് പാ രഞ്ജിത്തിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന നാച്ചിയാണ്.

സറ്റെയര്‍ ഫാമിലി മിസ്റ്ററി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചാള്‍സ് എന്റര്‍പ്രൈസസില്‍ ഉര്‍വ്വശിക്കും കലൈയരസനും ബാലുവര്‍ഗ്ഗീസിനും പുറമേ അഭിനേതാക്കളായെത്തുന്നത് ഗുരു സോമസുന്ദരം, അഭിജശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് .

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി