ലീന- സുകേഷ് സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം മലയാളം വെബ് സീരീസായ ഇന്‍സ്റ്റാഗ്രാമത്തിലേക്ക്

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിന്റെ ധനവിനിയോഗത്തെക്കുറിച്ചുള്ള അന്വേഷണം മലയാളം വെബ് സീരീസായ ഇന്‍സ്റ്റഗ്രാമത്തിലേക്കും. വെബ്‌സീരീസിന്റെ നിര്‍മാണ കമ്പനിയായിരുന്ന എല്‍.എസ് ഫിലിം കോര്‍പ്പിന്റെ സാമ്പത്തിക ഇടപാടുകളാണ് ദല്‍ഹി പൊലീസ് അന്വേഷിക്കുന്നത്.

ഒരു സ്വകാര്യ കമ്പനിയുടെ ഡയറക്ടറായ അരുണ്‍ മുത്തു സുകേഷിനെയും നടി ലീന പോളിനെയും ആഡംബര കാറുകള്‍ വാങ്ങാന്‍ സഹായിച്ചിരുന്നു. ഇയാളുടെ സഹായത്താലാണ് എല്‍.എസ് ഫിലിം കോര്‍പ്പ് എന്ന സ്ഥാപനം സുകേഷും ലീനയും ആരംഭിക്കുന്നത്.

ലീനയ്ക്കൊപ്പം അരുണ്‍ മുത്തുവാണ് മലയാളം വെബ് സീരീസ് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാമം സീരീസ് നീം സ്ട്രീമെന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിന് മൂന്ന് കോടി രൂപയ്ക്കാണ് നല്‍കിയത്. ഇതില്‍ 90 ലക്ഷം രൂപ എല്‍.എസ് ഫിലിം കോര്‍പ്പിന്റെ അക്കൗണ്ടിലാണ് ലഭിച്ചതെന്ന് ദല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിംഗിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ദല്‍ഹി പൊലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിംഗ് നല്‍കിയ പരാതിയിലായിരുന്നു പൊലീസിന്റെ നടപടി.

ജയിലിലായിരുന്ന ശിവീന്ദര്‍ സിംഗിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിംഗില്‍നിന്ന് പണം കൈക്കലാക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ