'ട്രെയ്‌ലര്‍ എങ്കിലും ഇറക്കഡേയ്..'; 'ചാവേര്‍' റിലീസിന് മുമ്പ് ടിനു പാപ്പച്ചനോട് ആരാധകര്‍

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പോലും പുറത്തുവന്നിട്ടില്ല. ഏഴ് മാസത്തിന് മുമ്പാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ ആക്ഷന്‍ രംഗം അടക്കം അടങ്ങുന്നതായിരുന്നു മോഷന്‍ പോസ്റ്റര്‍.

ഇതിന് ശേഷം ചിത്രത്തിന്റെ സ്റ്റില്ലുകള്‍ മാത്രമാണ് പുറത്തുവന്നത്. ടീസറോ, ട്രെയ്‌ലറോ, ഗാനങ്ങളോ പുറത്തു വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയിലാണ്. നാളെ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും എത്താതായതോടെയാണ് പലരും ടിനു പാപ്പച്ചന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ അപ്‌ഡേറ്റ് ചോദിച്ച് എത്തുന്നത്.

നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണെങ്കിലും കൂടുതല്‍ പോസ്റ്ററുകളോ വിവരങ്ങളോ ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടില്ല. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ