ഉണ്ണി മുകുന്ദനല്ല, ഇന്ന് കുഞ്ചാക്കോ ബോബന്‍ നയിക്കും; കേരള സ്‌ട്രൈക്കേഴ്‌സ് ആദ്യ വിജയം തേടുന്നു

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഇന്ന് കര്‍ണാടക ബുള്‍ഡോസേഴ്‌സുമായി ഏറ്റുമുട്ടും. കേരളത്തിന്റെ മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് ജയ്പൂരില്‍ വച്ചാണ് നടക്കുക. ഇന്ന് ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബനാണ് ടീമിനെ നയിക്കുക.

കഴിഞ്ഞ ഞായറാഴ്ച നടന്ന, ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറുമായ കുഞ്ചാക്കോ ബോബന്‍ ആദ്യ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.

പകരം സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദനാണ് ടീമിനെ നയിച്ചത്. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഉണ്ണി മുകുന്ദനും സംഘത്തിനും മുന്നില്‍ ഗംഭീര ബാറ്റിംഗ് ആയിരുന്നു ക്യാപ്റ്റന്‍ അഖില്‍ അക്കിനേനിയുടെ നേതൃത്വത്തില്‍ തെലുങ്ക് വാരിയേഴ്‌സ് നടത്തിയത്.

രാജീവ് പിള്ള ഒഴികെയുള്ള കേരള താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തവണ കണ്ടത്. ആദ്യ മത്സരത്തിലെ പോരായ്മകള്‍ രണ്ടാമത്തെ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് നികത്താനാണ് സാധ്യത.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി