മുകേഷിനെതിരെ വീണ്ടും ലൈംഗികാരോപണം; കാസ്റ്റിംഗ് ഡയറക്ടര്‍ രംഗത്ത്

നടനും എംഎല്‍എയുമായ മുകേഷിനെതിരെ വീണ്ടും ലൈംഗികാരോപണം. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടലില്‍ താമസിക്കുമ്പോള്‍ മുകേഷ് തന്നെ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി എന്നാണ് ടെസ് ജോസഫ് പറയുന്നത്.

2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പെരുമാറാന്‍ ശ്രമിച്ചു എന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്.

മുറിയിലേക്ക് ഇടതടവില്ലാതെ ഫോണ്‍ ചെയ്യുകയും പിന്നീട് ഹോട്ടലില്‍ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണ് ടെസിന്റെ ആരോപണം. കോടീശ്വരന്‍ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനി ഉടമയും പാര്‍ലമെന്റ് അംഗവുമായ ഡെറിക് ഒബ്രയാന്‍ നല്ല രീതിയില്‍ പിന്തുണച്ചതായും അവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ടെസിനെ അറിയില്ല എന്നായിരുന്നു അന്ന് മുകേഷിന്റെ നിലപാട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വീണ്ടും തന്റെ ആരോപണം ആവര്‍ത്തിച്ച് ടെസ് രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"

വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്; സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു: മുഖ്യമന്ത്രി

മാറ്റമില്ലാതെ സ്വർണവില; വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ..

പ്രചാരണച്ചൂടിൽ കേരളം; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്; എത്തുന്നത് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കര്‍

വ്യാജ മദ്യം: ബീഹാറിൽ അഞ്ചുപേർ മരിച്ചു