നഗ്നതാ പ്രദര്‍ശനം വേണ്ട! വിലക്കുമായി കാന്‍ ഫെസ്റ്റിവല്‍; പ്രവേശനം നിഷേധിക്കുമെന്ന് താക്കീത്

റെഡ് കാര്‍പ്പെറ്റില്‍ നഗ്നതാ പ്രദര്‍ശനം വിലക്കി കാന്‍ ഫെസ്റ്റിവല്‍. ഫാഷനെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയല്ല, പൂര്‍ണ്ണമായ നഗ്നതാ പ്രദര്‍ശനങ്ങള്‍ ഒഴിവാക്കുക മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നാണ് ഫെസ്റ്റിവല്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

2022ല്‍ നടന്ന മാറുമറയ്ക്കാതെയുള്ള പ്രതിഷേധം, ഗ്രാമി അവാര്‍ഡ്ദാന ചടങ്ങിലെ സുതാര്യമായ വസ്ത്രധാരണം എന്നിവ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി.

പരിഷ്‌കരിച്ച ചാര്‍ട്ടര്‍ പ്രകാരം ഫെസ്റ്റിവല്‍ വേദിയിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുന്നതോ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഫെസ്റ്റിവലിന് അധികാരമുണ്ടാകും.

അതേസമയം, ഗ്രാമി വേദിയില്‍ ഓസ്‌ട്രേലിയന്‍ മോഡല്‍ ബിയാങ്ക സെന്‍സൊറി വളരെ സുതാര്യമായ വേഷം ധരിച്ച് പൂര്‍ണ്ണമായും നഗ്നത പ്രദര്‍ശിപ്പിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഭര്‍ത്താവായ ഗായകന്‍ കാന്യേ വെസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തത് എന്നായിരുന്നു ബിയാങ്കയുടെ വിശദീകരണം.

Latest Stories

'ഏത് പൊട്ടൻ നിന്നാലും അൻവറിന് കിട്ടിയ വോട്ട് കിട്ടും'; വിഡി സതീശനെ സല്യൂട്ട് ചെയ്യുകയാണെന്ന് നടൻ ജോയി മാത്യു

'അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ'; അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെയും അണ്ണാമലൈയും ഉടന്‍ അറസ്റ്റ് ചെയ്യണം; ജയിലില്‍ അടക്കണം; മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; പൊലീസില്‍ പരാതി

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്; 16 ഡാമുകളുടെ ഷട്ടറുകൾ തുറന്നു

സ്‌പോര്‍ട്‌സ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി സൂര്യകുമാർ യാദവ്, സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ച് താരം

'ഇത് ഒരു തുടക്കം മാത്രം...' രശ്‌മികയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ കണ്ട് ഞെട്ടി ആരാധകർ!

'നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ല'; കൂടുതൽ മാറ്റുള്ള വിജയം 2026ൽ സമ്മാനിക്കുമെന്ന് ഷാഫി പറമ്പിൽ

'സിന്ധു നദിയിലെ വെള്ളം എങ്ങോട്ടും പോവില്ല'; യുദ്ധ ഭീഷണി മുഴക്കിയ ബിലാവല്‍ ഭൂട്ടോയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി കേന്ദ്രജലശക്തി മന്ത്രി

ആർച്ചറിനൊപ്പം ഇം​ഗ്ലണ്ട് ടീമിൽ ഈ സ്റ്റാർ പേസറും തിരിച്ചെത്തും, സൂചന നൽകി താരം, ഇനി കളി വേറെ ലെവൽ

'ബിജെപിക്ക് അത് മായ്ക്കാൻ കഴിയില്ല'; ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഭരണഘടന വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ്