മമ്മൂട്ടിയുടെ ബുള്‍ബുള്‍ ഫോട്ടോ, ലേലത്തില്‍ വിറ്റത് റെക്കോഡ് തുകയ്ക്ക്!

നടന്‍ മമ്മൂട്ടി എടുത്ത പക്ഷിയുടെ ചിത്രത്തിന് ലേലത്തില്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഇലത്തുമ്പില്‍ വിശ്രമിക്കുന്ന ബുള്‍ബുളിന്റെ ചിത്രമാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ ലേലത്തില്‍ വച്ചത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയ ചിത്രമാണ് ലേലത്തിനായി ഉണ്ടായിരുന്നത്.

പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡന്‍ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേര്‍ന്ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തിലാണ് മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോയും ലേലത്തിനായി വച്ചത്.

മമ്മൂട്ടിയുള്‍പ്പെടെ 23 ഫോട്ടോഗ്രാഫര്‍മാരുട 61 ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഒരു ലക്ഷം രൂപ അടിസ്ഥാന വിലയിട്ട മമ്മൂട്ടിയുടെ ചിത്രം മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കല്‍ സ്വദേശിയായ അച്ചു ഉള്ളാട്ടിലാണ് സ്വന്തമാക്കിയത്.

ലേലത്തില്‍ കിട്ടുന്ന തുക ഇന്ദുചൂഡന്‍ ഫൗണ്ടേഷന് കൈമാറുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുതുതായി നിര്‍മ്മിക്കുന്ന ആഡംബര ഹോട്ടിലിന്റെ ചുമരില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ