നമുക്കു വീട്ടില്‍ നൈറ്റിയൊന്നും വേണ്ട എന്ന് പൃഥ്വി ആദ്യമേ പറഞ്ഞു, അടുക്കളയില്‍ പാചകം ചെയ്യുമ്പോഴും സാറ്റിന്‍ സാരി തന്നെ: ബ്രോ ഡാഡി കോസ്റ്റ്യൂം ഡിസൈനര്‍

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ബ്രോ ഡാഡി’ പ്രേക്ഷകര്‍ക്ക് ചിരി വിരുന്ന് ഒരുക്കിയപ്പോള്‍ ചിത്രത്തിലെ കോസ്റ്റ്യൂമും ചര്‍ച്ചയായിരുന്നു. മരക്കാര്‍ സിനിമയ്ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ സുജിത്ത് സുധാകരന്‍ ആണ് ബ്രോ ഡാഡിക്കും കോസ്റ്റ്യൂമുകള്‍ ഒരുക്കിയത്.

വസ്ത്രത്തിന് എതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിത വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത്. വീട്ടില്‍ നൈറ്റി വേണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു എന്നാണ് സുജിത് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഓരോ ഫ്രെയിമും സമ്പന്നമാക്കുന്ന വസ്ത്രങ്ങളാണ് ബ്രോഡാഡിയുടേത്. വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ സാറ്റിന്‍ സാരി ഉടുക്കുന്നത് ആരാണെന്ന് നമുക്കു ചിന്തിക്കാം. പക്ഷേ ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ്. ഒരു സ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചത്.

പൃഥ്വിയും ആദ്യമേ പറഞ്ഞു, നമുക്കു വീട്ടില്‍ നൈറ്റിയൊന്നും വേണ്ടെന്ന്. വിമര്‍ശനങ്ങള്‍ ചെറുതായി ഉയര്‍ന്നുവെങ്കിലും മീനയുടെ സാരികള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ സാറ്റിന്‍ സാരികളായിരുന്നു മീന ഉപയോഗിച്ചിരുന്നത്.

ഒരാഴ്ച കൊണ്ട് 30 സാരികള്‍ ആയിരുന്നു റെഡിയാക്കിയത്. എല്ലാം ഹാന്‍ഡ് ഡൈ ചെയ്‌തെടുത്തതാണ്. ചിലതില്‍ സൂക്ഷ്മമായ അലങ്കാരത്തുന്നലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐസി ബ്ലൂ, മിസ്റ്റി ഗ്രേ, കോറല്‍ കളര്‍ കോമ്പിനേഷനുകളും സാരികള്‍ക്കു വ്യത്യസ്ത നല്‍കിയിട്ടുണ്ട്.

മീനയുടെയും കനിഹയുടെയും സാരികള്‍ ഈ രീതിയിലുള്ളതാണ്. കനിഹയുടേത് കോട്ടണ്‍ സാരികളാണെന്നു മാത്രം. സാരികള്‍ക്ക് പ്രത്യേകമായ വ്യക്തിത്വം നല്‍കിയാണ് ബ്രോഡാഡിയില്‍ നടി മീനയുടെ കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും സുജിത്ത് പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്