2019- ലെ ബുക്ക് മൈ ഷോ കളക്ഷന്‍ റിപ്പോര്‍ട്ട്; അമ്പത് ചിത്രങ്ങളുടെ പട്ടികയില്‍ ഒരേയൊരു മലയാള ചിത്രം

2019-ല്‍ ബുക്ക് മൈ ഷോ ആപ്പ് വഴി ബുക്ക് ചെയ്ത് കണ്ട സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. ആഗോളതലത്തിലുള്ള 50 ചിത്രങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇവയില്‍ 45 ചിത്രങ്ങളുടെ 10 ലക്ഷത്തിന് മേല്‍ ടിക്കറ്റുകള്‍, ബുക്ക് മൈ ഷോയിലൂടെ വിറ്റു പോയിട്ടുണ്ട്. ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത് ഹോളിവുഡ് ചിത്രം അവേഞ്ചേഴ്സ് ഏന്‍ഡ് ഗെയിം ആണ്. 86 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ്പിലൂടെ എന്‍ഡ് ഗെയിമിന്റെ വിറ്റുപോയത്. 57 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ബോളിവുഡ് ചിത്രം ഉറിയാണ് രണ്ടാം സ്ഥാനത്ത്.

പട്ടികയില്‍ ഒറ്റ മലയാള ചിത്രം മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് മലയാളത്തില്‍ നിന്ന് ആദ്യ 50-ല്‍ ഇടംപിടിച്ച ഏക മലയാള ചിത്രം. 46-ാം സ്ഥാനമാണ് ലൂസിഫറിന് പട്ടികയിലുള്ളത്. ലൂസിഫര്‍ ബുക്ക് മൈ ഷോ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലൂടെ 39 കോടി രൂപയാണ് നേടിയത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസുമാണ് നേടിയത്.

Related image

പ്രഭാസിന്റെ സഹോ 204 കോടിയുമായി ദക്ഷിണേന്ത്യയില്‍ ഒന്നാമതെത്തി. പട്ടികയില്‍ ആറാം സ്ഥാനത്താണ് സഹോ. രജനികാന്ത് ചിത്രം പേട്ട 81 കോടിയുമായി 29-ാം സ്ഥാനത്തും വിജയ് ചിത്രം ബിഗില്‍ 75 കോടിയുമായി 32-ാം സ്ഥാനത്തുമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ