സൂര്യയെ അഭിനന്ദിച്ച് ബോളിവുഡ് താരം ജോണ്‍ എബ്രഹാം

“സൂരറൈ പോട്രു” എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടന്‍ സൂര്യ. “ഇരുതു സുട്രു” എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ സുധ കൊങ്കര ഒരുക്കിയ ചിത്രത്തിനായി മാസ് ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിനായി നടത്തിയ മേക്ക്ഓവറും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍ഭാരിവ് ആണ് ചിത്രത്തില്‍ സ്റ്റണ്ട് ഒരുക്കുന്നത്. സൂര്യയുടെ ചില ആക്ഷന്‍ സീനുകള്‍ അന്‍ഭാരിവ് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിനെ കാണിച്ചതോടെയാണ് അഭിനന്ദന പ്രവാഹവുമായി ജോണ്‍ എത്തിയത്. സുധ കൊങ്കരെയെയും സൂര്യയെയും ജോണ്‍ അഭിനന്ദിച്ചു. കൂടാതെ സുധ കൊങ്കരയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം ജോണ്‍ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എയര്‍ ഡെക്കാന്‍ വിമാന കമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ബയോപിക്കാണ് സൂരറൈ പോട്രു. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. ബോളിവുഡ് താരം ജാക്കി ഷ്രോഫ്, മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ