പാലാ സബ്ജയിലിന്റെ ബോര്‍ഡ് ഇടുക്കി ജില്ലാ ജയില്‍ എന്നാക്കി; ഗതാഗത തടസ്സം സൃഷ്ടിച്ചു; ജോഷി - ജോജു ജോര്‍ജ് സിനിമയ്‌ക്ക് എതിരെ പരാതി നല്‍കി പാലാ നഗരസഭ

ജോഷി- ജോജു ജോര്‍ജ് സിനിമ ആന്റണിയുടെ ചിത്രീകരണത്തിനെതിരെ പരാതി നല്‍കി പാലാ നഗരസഭ. നഗരസഭ മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കിയത്. സിനിമയുടെ ചിത്രീകരണത്തിനായി പാലാ ജയിലിന്റെ ബോര്‍ഡ് മാറ്റിയതും ഗതാഗത തടസമുണ്ടാക്കി ചിത്രീകരണം നടത്തുന്നതുമാണ് നഗരസഭാ അധികൃതരെ ചൊടിപ്പിച്ചത് പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആര്‍ഡിഒയോട് വിശദീകരണം തേടി.

വാഗമണ്‍ വെള്ളികുളം പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പാലാ ജയിലിനു മുന്നിലും സമീപത്തെ റോഡിലുമായി ചിത്രീകരണം നടത്താന്‍ പാലാ നഗരസഭ അനുമതി നല്‍കിയിരുന്നു. സ്പെഷല്‍ കൗണ്‍സില്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു അനുമതി. ഗതാഗത കുരുക്ക് അതിരൂക്ഷമായതോടെ നഗരസഭ ചിത്രീകരണത്തിനെതിരെ തിരിയുകയായിരുന്നു.
സിനിമാ ചിത്രീകരണത്തിന്റെ സാമഗ്രികളും വാഹനങ്ങളും ഇടുങ്ങിയ റോഡിലേക്ക് എത്തിയതാണ് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസം ഉണ്ടാക്കിയത്. ഇതിനിടെ പാലാ സബ്ജയിലിന്റെ ബോര്‍ഡ് ഇടുക്കി ജില്ലാ ജയില്‍ എന്നാക്കിയത് നിയമവിരുദ്ധമാണെന്നും പരാതി ഉയര്‍ന്നു.

പാലാ നഗരസഭ ചെയര്‍പഴ്സന്‍ ജോസിന്‍ ബിനോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആര്‍ഡിഒയുടെ വിശദീകരണം തേടിയത്. സംഭവം അന്വേഷിക്കാന്‍ ആര്‍ഡിഒ തഹസില്‍ദാരെ ചുമതലപ്പെടുത്തി.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം