നടി തുനിഷയുടെ മരണകാരണം ലൗ ജിഹാദ്; അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ്

നടി തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ . മഹാരാഷ്ട്ര ഘാട്‌കോപാര്‍ എം.എല്‍.എ രാം കദം ആണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.

‘തുനിഷയുടെ കുടുംബത്തിന് നീതി ലഭിക്കും. കേസിന് ലൗ ജിഹാദുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ കണ്ടെത്തും. ബന്ധമുണ്ടെങ്കില്‍ അതിന് പിന്നിലെ ഗൂഢാലോചനക്കാരെയും സംഘടനകളെയും തുറന്നുകാട്ടും’- ബിജെപി നേതാവ് പറഞ്ഞു.

ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ? അന്വേഷണത്തില്‍ സത്യം പുറത്തുവരും. ഇത് ലൗ ജിഹാദാണെങ്കില്‍, അതിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് പൊലീസ് അന്വേഷിക്കുമെന്നും എം.എല്‍എ കൂട്ടിച്ചേര്‍ത്തു.

നടി തുനിഷ ശര്‍മയെ ഷൂട്ടിങ് സെറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഷീസാനെ അറസ്റ്റ് ചെയ്തത്. തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ പൊലീസ് അന്വേഷണം നടത്തിയത്.

ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നെന്നും ആ ബന്ധം തകര്‍ന്നതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ