ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോകുമ്പോഴും കൂടെയുള്ളവരെ എന്നും ചേര്‍ത്തു പിടിക്കുന്ന നന്മ; മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി സിനിമാലോകം

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറിന്റെ 42ാം ജന്മദിനം ആഘോഷമാക്കി സിനിമാതാരങ്ങളും ആരാധകരും. പ്രിയദര്‍ശിനിക്ക് ജന്മദിനാശംസകള്‍ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. എന്റേത് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിന് ഗീതു മോഹന്‍ദാസ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

“” പ്രിയപ്പെട്ട മഞ്ജുവിന് ജന്മദിനാശംസകള്‍ സ്‌കൂള്‍ കാലം തൊട്ടിന്നു വരെ മറ്റൊന്നിനും മാറ്റാന്‍ കഴിയാത്ത ഈ നല്ല സൗഹൃദത്തിന്…. സ്‌നേഹം നിറഞ്ഞ ആ നല്ല ഹൃദയത്തിന്… എന്നും നന്മകള്‍ മാത്രം ഉണ്ടാകട്ടെ! ഉയരങ്ങളില്‍ നിന്നുയരങ്ങളിലേക്ക് പോകുമ്പോഴും കൂടെയുള്ളവരെ എന്നും തന്നോട് ചേര്‍ത്ത് പിടിക്കുന്ന നന്മ തന്നെയാണ് എനിക്ക് മഞ്ജു! നിറഞ്ഞ സ്നേഹം”” എന്നാണ് വിധു പ്രതാപിന്റെ കുറിപ്പ്.

https://www.facebook.com/PrithvirajSukumaran/posts/3266250873429954

പദ്മിനിക്ക് ജന്മദിനാശംസകള്‍ എന്നാണ് റിമ കല്ലിങ്കല്‍ കുറിച്ചിരിക്കുന്നത്. അനശ്വര രാജന്‍, നിവിന്‍ പോളി, പൂര്‍ണിമ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, തുടങ്ങിയ താരങ്ങളും മഞ്ജുവിന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

https://www.facebook.com/VidhuPrathapSinger/posts/3103356859792276

സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവര്‍ണങ്ങളിലെ ആരതി, സമ്മര്‍ ഇന്‍ ബത്ലഹേമിലെ അഭിരാമി, പത്രത്തിലെ ദേവിക ശേഖര്‍, ആമി, ദയ, സൈറാ ബാനു എന്നിങ്ങനെ അനേകം കഥാപാത്രങ്ങളാണ് മഞ്ജു വാര്യര്‍ അനശ്വരമാക്കിയത്. 17ാം വയസില്‍ സിനിമയിലെത്തിയ മഞ്ജു വിവാഹത്തോടെ മാറി നില്‍ക്കുകയായിരുന്നു.

എന്നാല്‍ 2014ലെ താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കി. മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ദ പ്രീസ്റ്റ്, ചതുര്‍മുഖം, ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട് അങ്ങനെ നിരവധി ചിത്രങ്ങള്‍ക്കായാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

https://www.facebook.com/RimaKallingalOfficial/posts/3200755783372969

https://www.facebook.com/IamUnniMukundan/posts/3420641491344903

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ