അച്ഛന് കരുത്ത് അങ്ങയുടെ വാക്കുകളായിരുന്നു; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി

ഇന്നസെന്റിന്റെ വിയോഗത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ബിനീഷ് കോടിയേരി. പിതാവ് കൊടിയേരി ബാലകൃഷ്ണന് രോഗാവസ്ഥയില്‍ കരുത്ത് പകര്‍ന്നത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നുവെന്ന് ബിനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബിനീഷിന്റെ വാക്കുകള്‍

ചിരി മായുന്നില്ല…
എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം ഉണ്ടായിരുന്ന ഒരാള്‍, സിനിമാരംഗത്ത് അടുപ്പമുള്ള വ്യക്തി എന്നതില്‍ ഉപരി എന്തെങ്കിലും ഒരു പ്രശ്‌നം വന്നാല്‍ തോളത്ത് തട്ടി തമാശരൂപേണ നമ്മുടെ കൂടെനില്‍ക്കുന്ന ഒരാളുടെ വിയോഗമാണ് സംഭവിച്ചിട്ടുള്ളത്.
അച്ഛനുമായി ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്ന ഒരു സിനിമ നടനും അതിലുപരി ഒരു സഖാവുമായിരുന്നു ഇന്നസെന്റ് ചേട്ടന്‍. ഇന്നസെന്റ് ചേട്ടന്റെ കുടുംബവുമായി വലിയ അടുപ്പം ഞങ്ങള്‍ക്കുണ്ടായിരുന്നു. അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോള്‍ മുതല്‍ അച്ഛനെ വന്ന് കണ്ട് ആശ്വസിപ്പിക്കുകയും ഈ അസുഖത്തെ നമ്മള്‍ എങ്ങനെയാണ് നേരിടേണ്ടതെന്ന് ഒരു തമാശ രൂപേണ അച്ഛനോട് പറയുകയും, അച്ഛന് അസുഖമായിരുന്ന മൂന്ന് വര്‍ഷവും അച്ഛന്റെ ചികില്‍സാ കാര്യങ്ങള്‍ നിരന്തരം ചോദിച്ച് അറിയുകയും അച്ഛനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്ന ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടന്‍.

ഇന്നസെന്റ് ചേട്ടനൊപ്പം നിരവധിതവണ നേരിട്ട് സംസാരിക്കുവാനും ഇന്നസെന്റേട്ടന്‍ സംസാരിക്കുന്ന കൂട്ടത്തിലും ഇരിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട് .സംസാരിക്കുമ്പോള്‍ എല്ലാം തന്റെ കഠിനമായ ജീവിത അനുഭവങ്ങളെ ബന്ധിപിച്ചു വളരെ സരസമായി ആണ് കാര്യങ്ങള്‍ അവതരിപ്പിക്കുക , ഏറ്റവും കഠിനമായ ഒരു കാര്യം പറഞ്ഞാലും ഇന്നസെന്റ് ചേട്ടന്‍ അത് സ്വന്തം അനുഭവത്തോട് ഉപമിച്ച് വളരെ ലഘുകരിച്ച് നമ്മളോട് സംസാരിക്കുമായിരുന്നു. അതൊക്കെ ജീവിതത്തില്‍ വലിയ പ്രയാസങ്ങളും പ്രതിസന്ധികളും വന്നപ്പോള്‍ പതറാതെ മുന്നോട്ട് പോകാന്‍ സാധിച്ചതിന് ഒരു കാരണവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്ത് കാര്യവും ക്ര്യത്യമായി ചോദിക്കാനും പറയാനും ആര്‍ജ്ജവത്തോടെ മറുപടി പറയുവാനും ഇന്നസെന്റ് ചേട്ടനേപ്പോലെ മറ്റൊരു സിനിമ നടന് പറ്റുമോ എന്ന് സംശയാണ് .

ഇന്നസെന്റ് ചേട്ടന്റെ വാക്കുകള്‍ അസുഖത്തെ നേരിടാന്‍ അച്ഛന് കരുത്ത് നല്‍കിയിട്ടുണ്ടെന്ന കാര്യം അച്ഛന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. അസുഖബാധിതരായിരുന്ന സമയത്ത് രണ്ടുപേരുടേയും വാക്കുകള്‍ ക്യാന്‍സര്‍ രോഗികളായ മനുഷ്യര്‍ക്ക് രോഗത്തെ നേരിടുവാനും ജീവിതത്തില്‍ മുന്നോട്ട് പോകുവാനും ഉള്ള ഉര്‍ജ്ജമായിരുന്നു .
ഏറ്റവും കനത്ത ദു:ഖത്തോട് കൂടിയാണ് ഈ പോസ്റ്റ് എഴുതുന്നത്. കാരണം, അച്ഛന്‍ മരണപ്പെട്ടതിന് ശേഷവും അദ്ദേഹത്തിന്റെ അവശതകള്‍ മറച്ച് വെച്ചു കൊണ്ട് ഒത്തിരി ആശ്വാസ വാക്കുകളുമായി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടന്‍. ഇന്നസെന്റ് ചേട്ടന്റെ മരണം അച്ഛന്റെ മരണത്തിനു ശേഷം എന്നെ ഒരു വലിയ ദു:ഖത്തിലാഴ്ത്തിയ നിമിഷങ്ങളാണ് കടന്ന് പോകുന്നത്.
ഇന്നസെന്റ് ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയേണ്ട ഒന്ന് സിനിമാരംഗത്ത് ഇത്രയും സജീവമല്ലായിരുന്നില്ലെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിനെ പോലയോ വി.കെ. എന്നിനെ പോലയോ മലയാള സാഹിത്യത്തില്‍ മനുഷ്യരുടെ കഥകളുമായി അല്ലെങ്കില്‍ സ്വന്തം കഥകളുമായി എഴുത്ത് സംഭാവന ചെയ്യേണ്ടിരുന്ന ഒരാളായിരുന്നു ഇന്നസെന്റ് ചേട്ടന്‍ .

ഇന്നസെന്റ് ചേട്ടന്‍ അഭിനയിച്ച മുഹൂര്‍ത്തങ്ങളോ തമാശകളോ ഓര്‍ക്കാതെയോ പറയാതെയോ 30 വയസ്സിന് മുകളിലുള്ള ഒരു മലയാളിക്കും അവരുടെ ഒരു ദിവസം കടന്ന് പോകാന്‍ കഴിയില്ല എന്നത് ഒരു സത്യമാണ്. ഇന്നസെന്റ് ചേട്ടനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാ മലയാളിക്കും ആ ചിരിച്ച മുഖമായിരിക്കും മനസ്സില്‍ തെളിയുക ആ മുഖം എപ്പോഴും അങ്ങനെ തന്നെയായിരിക്കും.
നല്ലൊരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു. ഇന്നസെന്റ് ചേട്ടന്‍. രണ്ടാമത് മത്സരിക്കണമെന്ന പാര്‍ട്ടി തീരുമാനം അച്ഛന്‍ പറയുമ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു, അസുഖമാണെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ ഞാന്‍ മത്സരിക്കുമെന്ന് ഇന്നസെന്റ് ചേട്ടന്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം അസുഖത്തിന്റെ അവശത ഉണ്ടെങ്കിലും ഞാന്‍ നിറവേറ്റും എന്നാണ് ഇന്നസെന്റേട്ടന്‍ പറഞ്ഞത് .
നല്ല ഒരു സഖാവായിരുന്നു .
എല്ലാ മലയാളികളേയും പോലെ ഇന്നസെന്റ് ചേട്ടനെ അത്രക്ക് അടുത്ത് അറിയുന്ന എനിക്കും ഒരു തിരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. എല്ലാവരെയും കുറിച്ചുള്ള വിയോഗത്തില്‍ നാം പറയുന്ന പോലെ ഒന്നല്ല അത് ..
ജീവിതത്തില്‍ പ്രതിസന്ധികളും രോഗാതുരമായി നില്‍ക്കുന്നവരുടേയും ഒരു പ്രകാശമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വിട ഇന്നസെന്റ് ചേട്ടാ..

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു