ബിലാലിലെ അബു ജോണ്‍ കുരിശിങ്കല്‍ ഫഹദ് ? മറുപടിയുമായി നടന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ബിലാല്‍. അമലിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായാണ് ബിലാല്‍ ഒരുങ്ങുന്നത്. 2007 ഇല്‍ റിലീസ് ചെയ്ത ബിഗ് ബിയില്‍ മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ഇന്നസെന്റ്, ജാഫര്‍ ഇടുക്കി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ അഭിനയിച്ചിരുന്നു.

ബിഗ് ബിയില്‍ എടുത്തു പറയുന്ന മറ്റൊരു കഥാപാത്രമാണ് അബു ജോണ്‍ കുരിശിങ്കല്‍. ഈ കഥാപാത്രത്തിന്റെ കൂടി കഥയാണ് ബിലാലില്‍ ഉണ്ടാവുക എന്നും അബുവായി എത്തുന്നത് ഫഹദ് ഫാസില്‍ ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍, തങ്കത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായി പങ്കെടുത്ത ഫഹദ് ഫാസിലിനോട് തന്നെ ഈ ചോദ്യം നേരിട്ട് ചോദിച്ചിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകര്‍.

ബിലാലില്‍ അബു ജോണ്‍ കുരിശിങ്കല്‍ ആയി ഫഹദ് ഫാസിലാണോ എന്ന ചോദ്യത്തിന് ഫഹദ് നല്‍കുന്ന മറുപടി, അബു ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമാകാന്‍ തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ്. നിര്‍മ്മാതാക്കളുടെ ലിസ്റ്റില്‍ ഫഹദിന്റെ പേരും കണ്ടിരുന്നല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ആ ലിസ്റ്റില്‍ താന്‍ ഇല്ല എന്നും ഫഹദ് മറുപടി നല്‍കി.

അമല്‍ നീരദ് 2017 ഇല്‍ പ്രഖ്യാപിച്ച ചിത്രമാണ് ബിലാല്‍. ഇത്രയും വര്‍ഷം പ്രൊജക്റ്റ് നീണ്ടു പോയത് കൊണ്ട് തന്നെ ബിലാല്‍ എന്നുവരുമെന്നറിയാന്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്