നിയമസഭയില്‍ ഇനി മന്ത്രി 'മാമച്ചന്റെ' തന്ത്രങ്ങള്‍! 'വെള്ളിമൂങ്ങ'യ്ക്ക് രണ്ടാം ഭാഗം വരുന്നു?

ബിജു മേനോന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് വെള്ളിമൂങ്ങ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. പൊളിറ്റിക്കല്‍ സറ്റയര്‍ ആയി ഒരുങ്ങിയ ചിത്രത്തില്‍ ‘മാമച്ചന്‍’ എന്ന നായക കഥാപാത്രമായി ആയിരുന്നു ബിജു മേനോന്‍ അഭിനയിച്ചത്.

ഛായാഗ്രാഹകന്‍ ആയിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു വെള്ളിമൂങ്ങ. നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടു കൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു മാമച്ചന്‍.

നിക്കി ഗല്‍റാണി നായികയായി എത്തിയ ചിത്രത്തില്‍ ആസിഫ് അലിയും വേഷമിട്ടിരുന്നു. ടിനി ടോം, സാജു നവവോദയ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, വീണാ നായര്‍, ലെന എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മന്ത്രിയായ ‘മാമച്ചനെ’യാണ് കാണാനാവുക.

സ്വാഭാവികമായും രാഷ്ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം. രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തില്‍ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് സൂചന.

തിരക്കഥയെഴുന്നതിന്റെ തിരക്കിലാണ് ജോജി തോമസ് ഇപ്പോള്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ ജിബു ജേക്കബോ ബിജു മേനോനോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Latest Stories

സഞ്ജുവാണ് ചെന്നൈയുടെ നട്ടെല്ല്, അവന്റെ ബാറ്റിംഗ് കരുത്ത് എടുത്തു പറയേണ്ടതാണ്: ഋതുരാജ് ഗെയ്ക്‌വാദ്

ധോണി മടങ്ങി വരാനുള്ള സാധ്യതകൾ കുറവാണ്, അദ്ദേഹം വന്നാൽ ചിലപ്പോൾ ടീമിന്റെ നിലവിലുള്ള ബാലൻസ് തെറ്റും'; വിവാദ പ്രസ്താവനയുമായി ആർ അശ്വിൻ

മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മമത ബാനർജി; ശനിയാഴ്ച ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ നിർത്തിവച്ച് അമേരിക്ക

'തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്'; എം വി ഗോവിന്ദൻ

പശ്ചിമ ബംഗാളിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടികളുടെ തോല്‍വി, ഐപാക്കിന്റെ കണ്‍സള്‍ട്ടന്‍സി ഇനി വേണ്ടെന്ന് അഖിലേഷ് യാദവ്; 2027ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഏജന്‍സി വേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി

'വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്'; സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

'ഇരട്ട ചങ്കൻ വിയർത്ത കാഴ്ച, തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം'; കെ കെ രമ

നിബന്ധനകളില്ലാതെ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

സുപ്രീം ലീഡർ” രാഷ്ട്രീയത്തിന്റെ തകർച്ച“പൊളിറ്റിക്കൽ ബീങ്” എന്ന വെല്ലുവിളി