'ബിഗ്‌ബോസ് കാണിച്ചത് പരമ ചെറ്റത്തരം, ഞങ്ങൾ ഡിവോഴ്സ് ഫയൽ ചെയ്തിട്ടില്ല'; മകനെ ലക്ഷ്മിയെ കാണിക്കാത്തതിൽ പ്രതികരിച്ച് ഭർത്താവ്

ഈ വർഷത്തെ ബിഗ്‌ബോസ് മലയാളം സീസൺ 7 ലെ മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി. വൈൽഡ് കാർഡ് എൻട്രി ആയി ഷോയിലെത്തിയ ലക്ഷ്മി ചില നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ വലിയ വിമർശനങ്ങൾക്ക് വിധേയയാകേണ്ടി വന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്നത് ലക്ഷ്മിയുടെ കുടുംബം ആണ്.

കഴിഞ്ഞ ആഴ്ച ഫാമിലി വീക്ക് ആയതിനാൽ എല്ലാവരുടെയും പ്രിയപ്പെട്ടവർ ബിഗ്‌ബോസ് ഹൗസിൽ എത്തിയിരുന്നു. ലക്ഷ്മിയുടെ അമ്മയും മകനും എത്തിയെങ്കിലും അമ്മ മാത്രമാണ് ഹൗസിൽ കയറിയത്. ലക്ഷ്മിയും മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിക്കാതിരുന്ന ബിഗ് ബോസിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മിയും ഭർത്താവും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് മകനെ ബിഗ് ബോസിൽ പ്രവേശിപ്പിക്കാതിരിക്കാൻ കാരണമെന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. ലക്ഷ്മിയും ഭർത്താവ് അനന്ത പദ്‌മനാഭനും തമ്മിൽ വിവാഹമോചിതരാവാൻ പോകുകയാണ് എന്നും അതുകൊണ്ട് തന്നെ ഭർത്താവിൻ്റെ കൺസന്റ് ഇല്ലാതെ കുഞ്ഞിനെ വീട്ടിനുള്ളിൽ കയറ്റാൻ പറ്റില്ല എന്നുമായിരുന്നു ബിഗ്‌ബോസിന്റെ വാദം. എന്നാൽ ഇത് നിഷേധിച്ച് ലക്ഷ്മിയുടെ ഭർത്താവ് അനന്ത പദ്മനാഭൻ രംഗത്തെത്തി.

തന്റെ അറിവോടെയാണ് മകൻ ചെന്നൈയിൽ എത്തിയതെന്നും ബിഗ്‌ബോസ് ഷോയുടെ തലപ്പത്തുള്ള ഏതോ മുന്തിയ ആൾക്ക് അല്ലെങ്കിൽ മാഡത്തിന് തോന്നിയ ഒരു നിമിഷത്തെ വട്ടിന്റെ പുറത്താണ് എന്റെ കുട്ടിയെ അവന്റെ അമ്മയെ കാണിക്കാതിരുന്നതെന്നും അനന്ത പദ്മനാഭൻ പറഞ്ഞു. അത് പരമ ചെറ്റത്തരം ആയിപോയി എന്നേ എനിക്ക് പറയാനുള്ളൂ എന്നും അനന്ത പദ്മനാഭൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അനന്ത പദ്മനാഭന്റെ പ്രതികരണം.

അനന്ത പദ്മനാഭന്റെ വാക്കുകൾ

“നമസ്കാരം എൻ്റെ പേര് അനന്ത പദ്‌മനാഭൻ. അങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവണം എന്നില്ല. നിങ്ങൾക്ക് ഈ വീഡിയോ ബാക്കി കാണാനുള്ള ത്വര കൂടി ഉണ്ടാക്കി തരുന്ന രീതിയിൽ പറഞ്ഞാൽ ബിഗ്ബോസ് മത്സരാർത്ഥിയായ ലക്ഷ്മിയ്ക്ക് കുട്ടിയെ ഷോയിൽ വന്നു കാണാൻ അവസരം കൊടുക്കാതിരുന്ന ആ കുട്ടിയുടെ അച്ഛൻ ഞാനാണ്.

ആ ഇഷ്യൂ ആണ് എനിക്ക് സംസാരിക്കാനുള്ളത്. ഫാമിലി ടാസ്ക്ക് നടക്കുകയാണ്. എല്ലാവരുടെയും ഫാമിലി വരുന്നുണ്ട്. ചിലർക്കൊക്കെ അവിടെ താമസിക്കാൻ വരെ സൗകര്യം കൊടുക്കുന്നുണ്ട്. അത് ചാനലിന്റെ സ്വന്തം ആൾക്കാർ ആയത് കൊണ്ട് ആയിരിക്കും. ഞാൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ താല്പര്യപ്പെടുന്നില്ല. ബിഗ്‌ബോസ് ഷോയുടെ തലപ്പത്തുള്ള ഏതോ മുന്തിയ ആൾക്ക് അല്ലെങ്കിൽ മാഡത്തിന് തോന്നിയ ഒരു നിമിഷത്തെ വട്ടിന്റെ പുറത്താണ് എന്റെ കുട്ടിയെ അവന്റെ അമ്മയെ കാണിക്കാതിരുന്നത്. അത് പരമ ചെറ്റത്തരം ആയിപോയി എന്നേ എനിക്ക് പറയാനുള്ളൂ. ഈ വാക്കുകൾ ഉപയോഗിക്കേണ്ടി വരുന്നതിൽ സോറി. ഇന്നലെയൊക്കെ നമ്മൾ എല്ലാവരും അനുഭവിച്ച കുറച്ച് ബുദ്ധിമുട്ടും വിഷമവുമൊക്കെ ഉണ്ട്. മോനും അമ്മയ്ക്കും ട്രാവൽ ചെയ്യാനുള്ള സൗകര്യം എല്ലാം ഒരുക്കി കൊടുത്ത് അവർ അവിടെ സ്റ്റുഡിയോയിൽ എത്തുകയും കുഞ്ഞ് ഒരുങ്ങി ഷോയിലേക്ക് കയറാൻ നിന്നതാണ്. അപ്പോഴാണ് ഇതിലെ ആരോ വന്നു പറഞ്ഞത് ലക്ഷ്മിയും ഭർത്താവും തമ്മിൽ ഡിവോഴ്‌സിന്റെ കേസ് നടക്കുകയാണ്.

അതുകൊണ്ട് ഭർത്താവിന്റെ സമ്മതം ഇല്ലാതെ കുട്ടിയെ ഷോയിൽ കയറ്റാൻ സമ്മതിക്കില്ല എന്ന്. അങ്ങനെ ഒരു കൺസന്റിന്റെ പോലും ആവശ്യം ഇല്ല. ഞാനും ലക്ഷ്മിയും ഡിവോഴ്സ് ഫയൽ ചെയ്തിട്ടില്ല. അത് തന്നെ വസ്തുതാവിരുദ്ധമായ കാര്യമാണ്. അതിന്റെ പേരിൽ കുഞ്ഞിനെ കാണിക്കാതിരിക്കുന്നത് എന്ത് ധാർമ്മികതയുടെയോ അല്ലെങ്കിൽ ചിന്തയുടെയോ പുറത്താണ് എന്ന് എനിക്ക് അറിയില്ല. ബന്ധപ്പെട്ട ആളുകൾക്ക് ഞാൻ കുഞ്ഞിനെ കാണിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ചെയ്തു കൊടുത്തു. എന്നിട്ടും അമ്മയെ മാത്രമാണ് ഷോയ്ക്ക് അകത്ത് കയറ്റിയത്. ഷോയ്ക്കുള്ളിൽ കയറ്റി കുഞ്ഞിനെ ലക്ഷ്മിയെ കാണിച്ചില്ല. കൺഫെഷൻ റൂമിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രം കാണിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഒരു കൊച്ചുകുഞ്ഞിനെ അതിനുള്ളിൽ കയറ്റാനുള്ള പാട്. എന്താണ് ബിഗ്‌ബോസ് ഇങ്ങനെ ഒക്കെ ചെയ്യാമോ? വളരെ മോശം പ്രവണത ആണിത്” എന്നാണ് അനന്ത പദ്മനാഭൻ പറഞ്ഞത്.

View this post on Instagram

A post shared by Aadi (@apn_atelier)

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി