കെജിഎഫ് 2 വിന് വളമായി ബീസ്റ്റ്, കളക്ഷനില്‍ വന്‍ ഇടിവ്

കെജിഎഫ് 2വിന്റെ റിലീസിന് പിന്നാലെ ബീസ്റ്റിന്റെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒരു ദിവസത്തെ ഇടവേളയിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്. ഏപ്രില്‍ 13 ന് വിജയ് ചിത്രം റിലീസ് ചെയ്തപ്പോള്‍ പിറ്റേ ദിവസം 14 ന് യഷ് ചിത്രവും തിയേറ്ററുകളിലെത്തി. വിജയ് ചിത്രത്തിന് സമ്മിശ്ര പ്രതികരണവും കെജിഎഫ് 2വിന് മികച്ച പ്രതികരണം കൂടി ലഭിച്ചതോടെ ബീസ്റ്റ് പിന്നിലായിരിക്കുകയാണ്.

ആദ്യദിനത്തില്‍ 65 കോടിയോളം രൂപ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് നേടിയ ബീസ്റ്റ് രണ്ടാം ദിനത്തില്‍ 32 കോടി മാത്രമാണ് കളക്ട് ചെയ്തത്. ബീസ്റ്റിന്റെ ഹിന്ദി പതിപ്പ് 15 ലക്ഷം രൂപ മാത്രമാണ് നേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും സീറ്റുകള്‍ ഒഴിവാണ്.

ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 134.5 കോടി രൂപയാണ് കെജിഎഫ് 2 വാരിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബോക്‌സോഫീസ് കലക്ഷനില്‍ വന്‍മുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇത് 100 കോടി കടന്നതായാണ് സൂചന.

ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളില്‍ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല