ആരാധകരെ ആവേശത്തിലാഴ്ത്തി സച്ചിദാനന്ദന്‍; 'ബിഗ് ബ്രദര്‍' ട്രെയ്‌ലര്‍

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ചിത്രം “ബിഗ് ബ്രദറി”ന്റെ ട്രെയ്‌ലര്‍ പുറത്ത്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ട്രെയ്‌ലറില്‍ കാണാം. സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലറാകും ചിത്രം എന്നാണ് ട്രെയ്‌ലറില്‍ നിന്നുള്ള സൂചന.

2013ല്‍ പുറത്തെത്തിയ “ലേഡീസ് ആന്റ് ജെന്റില്‍മാന്” ശേഷം സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ബിഗ് ബ്രദറിന്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നോണ്‍- ജിസിസി ഓവര്‍സീസ് റൈറ്റ്സ് നേടുന്ന ചിത്രമെന്ന റെക്കോഡും ചിത്രത്തെ തേടിയെത്തിയിരിന്നു. സൈബര്‍ സിസ്റ്റംസ്, വിംഗിള്‍സ്, ട്രൈ കളര്‍ എന്റെര്‍റ്റൈന്മെന്റ്സ് എന്നീ മൂന്നു വിതരണക്കാര്‍ ചേര്‍ന്നാണ് ചിത്രം നോണ്‍- ജിസിസി മാര്‍ക്കറ്റില്‍ റിലീസ് ചെയ്യുന്നത്.

ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിര്‍ണ, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ്, റെജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജനുവരിയില്‍ ചിത്രം റിലീസിനെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ