ബിബിന്റേയും നമിതയുടേയും 'മാര്‍ഗ്ഗംകളി'; ചിത്രം ഇന്ന് മുതല്‍ തിയേറ്ററുകളില്‍

തിയേറ്ററുകള്‍ ഓണ തിരക്കിലാകും മുമ്പേ പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനുമായി “മാര്‍ഗ്ഗംകളി” എത്തുന്നു. ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ശ്രീജിത്ത് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയും സസ്പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ടെയിനറാണെന്നാണ് സൂചന.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ബിബിന്‍ ജോര്‍ജ് നായകനായി എത്തുമ്പോള്‍ നമിത പ്രമോദ്, ഗൗരി കിഷന്‍, ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ബികെ ഹരിനാരായണനും അബീന്‍രാജിന്റെയും വരികല്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ