മാര്‍ഗംകളിയ്ക്ക് ശേഷം ഷൈലോക്ക്; മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ ബിബിന്‍ ജോര്‍ജ്

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന മാര്‍ഗംകളിക്ക് ശേഷം ബിബിന്‍ ജോര്‍ജ് മമ്മൂക്കയ്ക്കൊപ്പം എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിലാണ് ബിബിന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായതിനാല്‍ വീണ്ടും ഒരു ഹിറ്റില്‍ കുറഞ്ഞത് ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

മമ്മൂക്കയ്ക്കൊപ്പം ചിത്രത്തില്‍ വ്യത്യസ്തമായ വേഷവുമായാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയാണ് ബിബിന്‍ ജോര്‍ജ് മലയാള സിനിമ രംഗത്തേക്ക് പ്രവേശനം കുറിച്ചത്. അതിനു ശേഷം ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തില്‍ നായകനാകുകയും യമണ്ടന്‍ പ്രേമകഥയില്‍ വില്ലന്‍ വേഷവും കൈകാര്യം ചെയ്ത് പ്രേക്ഷക മനസുകളില്‍ ഇടം നേടിയ ബിബിന്‍ ജോര്‍ജ് ഇപ്പോള്‍ മാര്‍ഗംകളിയിലൂടെ പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറുകയാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഷൈലോക്ക്. മമ്മൂട്ടി ഗ്രേ ഷേഡ് ഉള്ള കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് സംവിധായകന്റെ പരാമര്‍ശം. ഒരു നാട്ടിലെ ജനം മുഴുവന്‍ ഷൈലോക്ക് എന്ന് വിളിക്കുന്ന ആളായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. രാജ് കിരണും മുഴുനീള വേഷത്തില്‍ സിനിമയില്‍ ഉണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഹരിഷ് കണാരന്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനീഷ് അഹമ്മദും ബിബിന്‍ മോഹനും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. എറണാകുളവും കോയമ്പത്തൂരും ആണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍