വാര്‍ഷികാഘോഷ വേദയില്‍ പാടി തകര്‍ത്ത് ദീപക്; 'കണക്കിന്റെ പുസ്തകം' സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാട് ചിത്രം “ഭൂമിയിലെ മനോഹര സ്വകാര്യ”ത്തിലെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. “”കണക്കിന്റെ പുസ്തകം”” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സണ്ണി വെയിന്‍, അനശ്വര രാജന്‍, മാത്യു തോമസ് എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ ഗാനം റിലീസ് ചെയ്തത്.

സച്ചിന്‍ ബാലു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് മനു മഞ്ജിതാണ്. ദേവദത്ത് ബിജിബാല്‍, കൃഷ്ണന്‍ ഉണ്ണി, സച്ചിന്‍ ബാലു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വ്യത്യസ്തമായ മത വിശ്വാസങ്ങളുള്ള രണ്ടു പേരുടെ അസാധാരണമായ പ്രണയവും അതുണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.

ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫെബ്രുവരി 28ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ