ക്ലാപ്പടിച്ച് നസ്രിയയും ജ്യോതിര്‍മയിയും; 'ഭീഷ്മപര്‍വ്വം' ആരംഭിച്ചു

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന “ഭീഷ്മ പര്‍വ്വം” ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നസ്രിയയും ജ്യോതിര്‍മയിയും ചേര്‍ന്ന് ക്ലാപ്പടിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി നാളെ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. നീണ്ട പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്.

ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗമായി ബിലാല്‍ ഒരുക്കാന്‍ ഇരുന്നതാണെങ്കിലും അതിന് മുമ്പ് മറ്റൊരു സിനിമ പ്രഖ്യാപിക്കുകയായിരുന്നു. നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തും. അമല്‍ നീരദും ദേവ്ജിത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ.

ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി. ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു. ലോക്ക്ഡൗണിന് ശേഷം തുടങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വം. ജനുവരിയില്‍ വണ്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് ഒരു ദിവസം മമ്മൂട്ടി ജോയിന്‍ ചെയ്തിരുന്നു.

മുടിയും താടിയും നീട്ടിയ ലുക്കിലാണ് മമ്മൂട്ടി ഭീഷ്മപര്‍വത്തില്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി