റാണ പൃഥ്വിരാജിനെ കടത്തിവെട്ടുമെന്ന് ആരാധകര്‍, കോശി കുര്യനായി തകര്‍ത്താടി; ട്രെന്‍ഡിംഗില്‍ ഒന്നാമതായി ടീസര്‍

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. തെലുങ്കിലെത്തുമ്പോള്‍ കോശി കുര്യന്‍ ഡാനിയല്‍ ശേഖര്‍ ആകുന്നു. റാണ ദഗുബാട്ടിയുടെ ടീസറിലെ പ്രകടനം എടുത്തുപറയേണ്ടതാണ്. കാണുമ്പോള്‍ പൃഥ്വിരാജിനെ കടത്തിവെട്ടുമെന്നാണ് തോന്നുന്നതെന്നാണ് ആരാധകരുടെ കമന്റ്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ടീസര്‍ വീഡിയോ . 38 ലക്ഷത്തില്‍ പരം പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്.

ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്.

തമന്‍ സംഗീതം. നിത്യ മേനോന്‍, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നാഗ വംശിയാണ് നിര്‍മാണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ