എന്റെ ഹൃദയത്തെ പിന്തുടരുകയാണെങ്കില്‍, അത് എന്നെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് തിരികെ കൊണ്ടു പോകും; രമ്യയ്‌ക്ക് ഒപ്പമുള്ള ചിത്രവുമായി ഭാവന

കൂട്ടുകാരി രമ്യ നമ്പീശനൊപ്പമുള്ള ന്യൂയോര്‍ക്ക് യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാവന. ന്യൂയോര്‍ക്കിലേക്ക് നടത്തിയ പഴയ യാത്രയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. “”ഞാന്‍ എന്റെ ഹൃദയത്തെ പിന്തുടരുകയാണെങ്കില്‍, അത് എന്നെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടു പോകൂ”” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന കുറിച്ചിരിക്കുന്നത്.

ആ യാത്രകളും ഓര്‍മ്മകളും മിസ് ചെയ്യുന്നു എന്നും ഭാവന കുറിച്ചിട്ടുണ്ട്. പ്രിയ സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അടുത്തിടെ ഭാവന പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങള്‍ എന്നാണ് മഞ്ജുവും സംയുക്തയുമായുള്ള സൗഹൃദത്തെ ഭാവന വിശേഷിപ്പിച്ചത്.

https://www.instagram.com/p/CGO0SeLlX0M/

ഭര്‍ത്താവ് നവീനൊപ്പം ബാഗ്ലൂരിലാണ് താരം ഇപ്പോഴുള്ളത്. 2002-ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാരംഗത്ത് എത്തിയത്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 96-ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കന്നഡ സിനിമയായ ശ്രീകൃഷ്ണ@ജിമെയില്‍.കോമിന് സംവിധായകന്‍ സലാം ബാപ്പു ആണ്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം