'നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്'; സൂപ്പര്‍ സ്റ്റാര്‍ ക്ലിക്കിയ ചിത്രവുമായി ഭാവന

മലയാളത്തില്‍ നാല് വര്‍ഷമായി സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള താരമാണ് ഭാവന. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുഖത്തേക്ക് വെളിച്ചം അരിച്ചിറങ്ങുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

”നാമെല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്, അങ്ങനെയാണ് വെളിച്ചം കടക്കുന്നത്” എന്നാണ് ചിത്രത്തിന് താരം നല്‍കിയ ക്യാപ്ഷന്‍. ജീവിതത്തില്‍ മുന്നോട്ടു കുതിക്കാന്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ആര്‍ക്കും ഊര്‍ജ്ജം പകരുന്ന വാക്കുകളാണ് ഭാവനയുടേത്.

ഭാവനയെ ക്ലിക്കിലാക്കിയ ഫോട്ടോഗ്രാഫറും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. മഞ്ജു വാര്യര്‍ ആണ് ഭാവനയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഭാവനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഗോവിന്ദ ഗോവിന്ദ എന്ന കന്നഡ ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

Latest Stories

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്