നടി ഭാമ വിവാഹിതയായി. കുടുംബ സുഹൃത്തും ദുബായിയില്‍ ബിസിനസുകാരനുമായ അരുണ്‍ ജഗദീശാണ് വരന്. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തിന് എത്തിയിരുന്നു.
കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്ന് അടുത്തിയെ ഒരു അഭിമുഖത്തില്‍ ഭാമ പറഞ്ഞിരുന്നു. കൊച്ചിയില്‍ താമസിക്കുന്ന അരുണ്‍ ജഗദീശ് വളര്‍ന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്.
2007 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്, സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായി. 2016ല്‍ റിലീസ് ചെയ്ത “മറുപടി”യാണ് അവസാന ചിത്രം.