'ആടുതോമ'യ്ക്ക് റെയ്ബാന്‍ സമ്മാനിച്ച് ഭദ്രന്‍; വൈറലായി ഫോട്ടോ

മോഹന്‍ലാലിന് പുതുപുത്തന്‍ റെയ്ബാന്‍ ഗ്ലാസ് സമ്മാനിക്കുന്ന ഭദ്രന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറല്‍. വെളള ഷര്‍ട്ടില്‍ റെയ്ബാന്‍ ഗ്ലാസ് ധരിച്ചുള്ള സൂപ്പര്‍താരം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

സ്ഫടികം സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ചിത്രങ്ങള്‍ പുറത്തുവന്നതെന്നാണ്  റിപ്പോര്‍ട്ടുകള്‍. സിനിമയിലെ മോഹന്‍ലാല്‍ തന്നെ പാടി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നും കേള്‍ക്കുന്നു.

ഈ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹന്‍ലാല്‍ എത്തിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സ്ഫടികം സിനിമയുടെ റി മാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒന്‍പതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്ക്കു മുകളില്‍ നിര്‍മാണ് ചിലവുമായാണ് സ്ഫടികം ഫോര്‍ കെ പതിപ്പ് എത്തുന്നത്.

4 കെ അറ്റ്‌മോസ് മിക്‌സിലാണ് സ്ഫടികം വരുന്നത്. ചെന്നൈയില്‍ പ്രിയദര്‍ശന്റെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂര്‍ത്തിയായത്. ദേശീയ പുരസ്‌കാര ജേതാവു കൂടിയായ സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനാണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ